കേരള പൊലീസിന്റെ ഇടപെടല്‍ ദുരന്തം ഒഴിവാക്കി; സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കിയതിന് നന്ദി പറഞ്ഞ് ജര്‍മന്‍ ദമ്പതികള്‍

കേരള പൊലീസിന്റെ ഇടപെടല്‍ ദുരന്തം ഒഴിവാക്കി; സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കിയതിന് നന്ദി പറഞ്ഞ് ജര്‍മന്‍ ദമ്പതികള്‍

തിരുവനന്തപുരം: കേരള പൊലീസിന് മറ്റൊരു പൊന്‍ തൂവല്‍ക്കൂടി. ലോക സഞ്ചാരത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ജര്‍മന്‍ ദമ്പതികള്‍ക്ക് സുരക്ഷിത യാത്രയൊരുക്കിയ പൊലീസ് നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ദമ്പതികളുടെ മക്കള്‍ അപകടകരമാം വിധം കളിക്കുന്നത് ശ്രദ്ധയില്‍ പെട്ട പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് സഞ്ചാരികള്‍ക്ക് തുണയായത്.

തിരുവനന്തപുരം എറണാകുളം റൂട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവം. കാരവനില്‍ ഡ്രൈവര്‍ സീറ്റിനു മുകളിലായുള്ള വിശ്രമസ്ഥലത്തെ വെന്റിലേഷനിലൂടെ കാല്‍ പുറത്തേക്കിട്ട് കളിക്കുകയായിരുന്നു കുട്ടികള്‍. ഇത് ശ്രദ്ധയില്‍ പെട്ട യാത്രക്കാരന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഇതേത്തുടര്‍ന്ന് പാഞ്ഞെത്തിയ പൊലീസ് വാഹനം കുറുകെയിട്ട് സഞ്ചാരികളെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസിന്റെ നിര്‍ദേശപ്രകാരം വെന്റിലേഷന്‍ വാതില്‍ അടച്ചു. 12 വര്‍ഷം കൊണ്ട് 90 രാജ്യങ്ങളാണ് ജര്‍മന്‍ ദമ്പതികളായ ടോര്‍ബനും മിഖായേലും സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ ഇവര്‍ക്ക് നിരവധി മലയാളി ആരാധകരും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.