ലണ്ടന്‍: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ തയ്യാറെടുക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ബോറിസ് ജോണ്‍സണിന്റെ പരാമര്‍ശം.നിലവിലെ നീക്കങ്ങള്‍ നല്‍കുന്ന സൂചന യുദ്ധം തന്നെയാണ്.ഉക്രെയിനിലെ ജനങ്ങളുടെ മാത്രമല്ല റഷ്യന്‍ ജനങ്ങളുടെ ജീവനും ഇത് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഉക്രെയ്ന്‍-റഷ്യ വിഷയവുമായി ബന്ധപ്പെട്ട് പുടിനുമായി ബോറിസ് ജോണ്‍സണ്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ വിഷയത്തില്‍ പ്രതികരിച്ചത്.സൈനിക നീക്കങ്ങള്‍ നടക്കുന്നുവെന്ന ആരോപണം റഷ്യ തള്ളിക്കളയുന്നു. പ്രദേശത്ത് സൈനികര്‍ സൈനികാഭ്യാസം നടത്തുന്നുവെന്നാണ് റഷ്യ പറയുന്നത്.റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ യുക്തി രഹിതമായാണ് ചിന്തിക്കുന്നതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. മുന്നിലുള്ള വലിയ യുദ്ധത്തെ പുടിന്‍ പരിഗണിക്കുന്നില്ല.
ഉക്രെയ്ന്‍ തലസ്ഥാനമായ കീവിനെ റഷ്യന്‍ സൈന്യം വളയാന്‍ സാദ്ധ്യതയുണ്ട്. 1945ലെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ നടക്കുന്ന ഏറ്റവും വലിയ യുദ്ധമാകും ഇതെന്ന് ഭയപ്പെടുന്നതായും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യുഎസ് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം റഷ്യയിലും അയല്‍ രാജ്യമായ ബെലാറസിലുമായി 169,000ത്തിനും 190,000ത്തിനും ഇടയില്‍ റഷ്യന്‍ സൈനികര്‍ ഇപ്പോള്‍ ഉക്രെയ്ന്റെ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ ഉക്രെയ്നിലെ വിമതരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ 'നമുക്ക് സാധ്യമായ എല്ലാ സമ്മര്‍ദ്ദവും' ഉപയോഗിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി. പുടിന്‍ 'യുക്തിരഹിതമായി' ചിന്തിക്കുന്നു.മുന്നിലുള്ള ദുരന്തം കാണാന്‍ അദ്ദേഹത്തിനു കഴിയുന്നില്ലെന്നും ജോണ്‍സണ്‍ പറഞ്ഞു. ക്രെംലിന്‍ ഗൗരവതരമായ നയതന്ത്ര സംഭാഷണത്തില്‍ ഏര്‍പ്പെടണം- അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ബോറിസ് ജോണ്‍സണും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും ജര്‍മ്മനിയിലെ മ്യൂണിക്കില്‍ കൂടിക്കാഴ്ച നടത്തി. യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കാനുള്ള തുടര്‍ ശ്രമങ്ങളെക്കുറിച്ചും അയല്‍ രാജ്യങ്ങളിലും വിശാലമായ മേഖലയിലും വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി പാശ്ചാത്യ നേതാക്കള്‍ മ്യൂണിക്കില്‍ സമ്മേളിച്ചതിനു പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.