ഇന്ത്യയില്‍ നിന്നുള്ള 31 മത്സ്യത്തൊഴിലാളികളെ പിടികൂടി പാകിസ്താന്‍;സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപണം

 ഇന്ത്യയില്‍ നിന്നുള്ള 31 മത്സ്യത്തൊഴിലാളികളെ  പിടികൂടി  പാകിസ്താന്‍;സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപണം

ലാഹോര്‍: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യയില്‍ നിന്നുള്ള 31 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ പിടികൂടി. അഞ്ച് മത്സ്യബന്ധന യാനങ്ങളും പിടിച്ചെടുത്തു.'പാകിസ്താന്‍ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള കപ്പലുകള്‍ നുഴഞ്ഞു കയറിയതെ'ന്നും, പട്രോളിംഗിനിടെയാണ് ഇത് കണ്ടെത്തിയതെന്നും പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു.

അഞ്ച് യാനങ്ങളോടൊപ്പം 31 ജീവനക്കാരേയും അറസ്റ്റ് ചെയ്തതായും ഏജന്‍സി അറിയിച്ചു. കറാച്ചിയിലേക്കാണ് ഈ ബോട്ടുകള്‍ കൊണ്ടുപോയിരിക്കുന്നത്. അതിര്‍ത്തി ലംഘിക്കുന്നുവെന്നാരോപിച്ച് ഇതിനും മുന്‍പും പാകിസ്താന്‍ ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പാകിസ്താനിലെ ജയിലുകളില്‍ തടവില്‍ കഴിഞ്ഞിരുന്ന 628 പേരെ ഈ വര്‍ഷം ആദ്യം പാകിസ്താന്‍ വിട്ടയച്ചിരുന്നു. 51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയാണിത്. ഇന്ത്യയും 355 പാകിസ്താനി തടവുകാരെ വിട്ടയച്ചിരുന്നു. ഇതില്‍ 282 സാധാരണക്കാരും 73 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.