പന്ത്രണ്ടുവര്‍ഷം മുമ്പു കാണാതായ നായയെ വീണ്ടു കിട്ടി; 'മൈക്രോചിപ്പ് ടാഗിനു നന്ദി' : കാലിഫോര്‍ണിയയിലെ വീട്ടമ്മ

 പന്ത്രണ്ടുവര്‍ഷം മുമ്പു കാണാതായ നായയെ വീണ്ടു കിട്ടി; 'മൈക്രോചിപ്പ് ടാഗിനു നന്ദി' : കാലിഫോര്‍ണിയയിലെ വീട്ടമ്മ

സാന്‍ ഫ്രാന്‍സിസ്‌കോ: 2010-ല്‍ കാണാതാവുകയും 2015-ല്‍ 'മരണം' സ്ഥീരീകരിക്കപ്പെടുകയും ചെയ്ത തന്റെ പ്രിയങ്കരിയായ നായയെ ജീവനോടെ തന്നെ വീണ്ടു കിട്ടിയതിന്റെ ഞെട്ടലും സന്തോഷവും ഒരേ സമയം പങ്കുവച്ച് കാലിഫോര്‍ണിയയിലെ വീട്ടമ്മയായ മിഷേല്‍. 'സോയിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന മൈക്രോചിപ്പ് ടാഗ് ആണ് രക്ഷയൊരുക്കിയത് '-മിഷേല്‍ പറഞ്ഞു.

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ഏകദേശം 130 കിലോമീറ്റര്‍ കിഴക്കുള്ള സാന്‍ ജോക്വിന്‍ കൗണ്ടിയിലെ പോലീസ് ഫെബ്രുവരി 10 നാണ് ഒരു കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള നായയെ പിടികൂടിയത്. ഒരു കെട്ടിടനിര്‍മ്മാണ മേഖലയില്‍ നിന്ന് പാഴ് വസ്തുക്കള്‍ കയറ്റുന്നതിനിടെയാണ് ജീവനക്കാര്‍ തീര്‍ത്തും അവശയായ നിലയില്‍ സോയയെ കണ്ടെത്തിയത്.അനിമല്‍ സര്‍വീസ് ഓഫീസര്‍ ബ്രാന്‍ഡന്‍ ലെവിന്‍ സ്റ്റോക്ക്ടണ്‍ നായയുടെ ദേഹത്തെ മൈക്രോചിപ്പ് ടാഗ് കണ്ടെത്തി.

സോയി എന്ന പേര് സ്‌കാനിംഗില്‍ വെളിപ്പെട്ടു. 2010 ല്‍ 90 കിലോമീറ്റര്‍ കിഴക്കുള്ള ലഫായെറ്റ് പട്ടണത്തില്‍ നിന്ന് അവളെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതും വ്യക്തമായി. മൈക്രോചിപ്പ് ചെയ്ത നായ്ക്കളുടെ രേഖകള്‍ സൂക്ഷിക്കുന്ന കമ്പനി 2015 മുതല്‍ സോയിയെ 'മരിച്ചു' എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് സാന്‍ ജോക്വിന്‍ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. വീട്ടില്‍ നിന്ന് കാരണമറിയാതെ കാണാതായ സോയയുടെ തിരിച്ചെത്തല്‍ തീര്‍ത്തും അവിശ്വസനീയമാണെന്നാണ് മിഷേല്‍ നിറകണ്ണുകളോടെ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഉടമസ്ഥ മൊബൈല്‍ നമ്പര്‍ മാറ്റാതിരുന്നതും ഭാഗ്യമായെന്ന് പോലീസ് വകുപ്പ് അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.