ബെയ്ജിംഗ്: കുറയുന്ന ജനനനിരക്ക് ഉയർത്തുന്ന പ്രതിസന്ധി പരിഹരിക്കാൻ,
ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ് ഫെർട്ടിലിറ്റി ചികിത്സകൾക്കും ഇൻഷുറൻസ് പരിധിയിലേക്ക് കൊണ്ട് വരുന്നു.
ബീജിംഗ് ഡെയ്‌ലി പറയുന്നതനുസരിച്ച്, അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജികൾ (എആർടി) ഉപയോഗിക്കുന്ന മൊത്തം 16 മെഡിക്കൽ സേവനങ്ങൾ മാർച്ച് 26 മുതൽ പ്രാബല്യത്തിൽ വരുന്ന നഗരത്തിന്റെ സ്റ്റേറ്റ് ഇൻഷുറൻസിന്റെ പരിധിയിൽ വരും.
പുതിയ പദ്ധതി ദമ്പതികളുടെ ചെലവുകൾ കുറയ്ക്കാനും കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ ആഗ്രഹിക്കുന്ന താഴ്ന്ന വരുമാനമുള്ള ദമ്പതികൾക്കും സ്വകാര്യ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും പ്രയോജനം ചെയ്യുന്നതാണ്.
2021-ൽ ചൈനയുടെ ജനനനിരക്ക് റെക്കോർഡ് താഴ്ന്ന നിലയിലേക്ക് താഴ്ന്നുവെന്ന് ഔദ്യോഗിക ഡാറ്റ കാണിക്കുന്നു, ഇതുമൂലം കഴിഞ്ഞ വർഷം ദമ്പതികൾക്ക് മൂന്ന് കുട്ടികളെ വരെ ജനിപ്പിക്കാൻ സർക്കാർ അനുവാദം നൽകിയിരുന്നു.
ഏകദേശം നാല് പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന ഒരു കുട്ടി എന്ന നയം
2016-ൽ നിർത്തലാക്കിയിരുന്നു. അതോടൊപ്പം തന്നെ പെൻഷൻ പ്രായം ഉയർത്താനും ചൈന ആലോചിച്ചു വരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.