കുട്ടികളില്‍ കോര്‍ബെ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐ അനുമതി

കുട്ടികളില്‍ കോര്‍ബെ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐ അനുമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പന്ത്രണ്ട് വയസ് മുതലുള്ളവര്‍ക്കു നല്‍കാന്‍ ഒരു വാക്‌സിന് കൂടി അനുമതി. ബയോളജിക്കല്‍ ഇ ലിമിറ്റഡ് കമ്പനിയുടെ കോര്‍ബെ വാക്‌സിനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള ബയോളജിക്കല്‍ ഇ യുടെ അപേക്ഷ പരിശോധിച്ച ഡി.സി.ജിഐ വിദഗ്ധ സമിതി, വാക്‌സിന് അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

പന്ത്രണ്ട് വയസിന് മുകളിലുള്ളവരില്‍ ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് കൊര്‍ബെവാക്‌സ്. നേരത്തെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍, സൈഡസ് കാഡിലയുടെ സൈക്കോവ് ഡി എന്നീ രണ്ട് വാക്‌സിനുകള്‍ക്ക് അനുമതി ലഭിച്ചിരുന്നു.

നിലവില്‍ പതിനഞ്ച് വയസിന് മുകളിലുള്ളവര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കുന്നത്.

അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം ദിനംപ്രതി കുറയുകയാണ്. പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ ലക്ഷത്തില്‍ താഴെയായി. ഇന്നലെ രാജ്യത്ത് 16051 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.