വന്ദേ ഭാരത് മിഷന്‍: ഉക്രെയ്‌നിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു

വന്ദേ ഭാരത് മിഷന്‍:  ഉക്രെയ്‌നിലേക്കുള്ള  ആദ്യ വിമാനം പുറപ്പെട്ടു

ന്യൂഡല്‍ഹി: റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്ന് രാവിലെ പുറപ്പെട്ടു.

ഉക്രെയ്‌നിലേക്കുള്ള 'വന്ദേ ഭാരത്' ദൗത്യത്തിലെ ആദ്യ വിമാനമാണ് ഇത്. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി വരുന്നതിനിടെയാണ് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള ഈ നടപടി.

ഉക്രെയ്‌നിലുള്ള ഇന്ത്യന്‍ പൗരന്മാരോട് മടങ്ങിവരാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 200 ല്‍ അധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഡ്രീംലൈനര്‍ ബി-787 വിമാനമാണ് ഉക്രെയ്‌നിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരുമായി വിമാനം ഇന്ന് രാത്രി ഡല്‍ഹിയില്‍ മടങ്ങിയെത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ ബബിള്‍ ക്രമീകരണത്തിനു കീഴില്‍ ഉക്രെയ്‌നിലേക്കും പുറത്തേക്കും ഉള്ള വിമാനങ്ങളുടെ എണ്ണത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് പിന്നാലെ മൂന്ന് വന്ദേ ഭാരത് മിഷന്‍ വിമാനങ്ങള്‍ ഈ മാസം തന്നെ അയക്കുമെന്ന് എയര്‍ ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 22, 24, 26 തിയതികളിലാണ് വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.