ഓസ്‌ട്രേലിയയിൽ ഏക്കര്‍ കണക്കിന് അനധികൃത പുകയില കൃഷി കണ്ടെത്തി നശിപ്പിച്ചു

ഓസ്‌ട്രേലിയയിൽ ഏക്കര്‍ കണക്കിന് അനധികൃത പുകയില കൃഷി കണ്ടെത്തി നശിപ്പിച്ചു

സിഡ്നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ ഏക്കര്‍ കണക്കിന് അനധികൃത പുകയില കൃഷി നശിപ്പിച്ചു. സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയായ കോരാലെയില്‍ ഓസ്ട്രേലിയന്‍ ടാക്‌സ് ഓഫീസ് നടത്തിയ റെയ്ഡിലാണ് 2,50,000 കിലോഗ്രാമിലധികം നിരോധിത പുകയില കണ്ടെത്തി നശിപ്പിച്ചത്. ഓസ്ട്രേലിയയില്‍ പുകയില വളര്‍ത്തുന്നത് ഒരു ദശാബ്ദത്തിലേറെയായി നിയമവിരുദ്ധമാണ്.

പുകയില കൃഷി ചെയ്യുന്നതിനുള്ള യന്ത്രങ്ങളും വാട്ടര്‍ പമ്പും ഉദ്യോഗസ്ഥര്‍ വസ്തുവില്‍ നിന്ന് പിടിച്ചെടുത്തു.

9.7 ഹെക്ടര്‍ വിളവാണ്  കോരാലെയില്‍ പിടിച്ചെടുത്തതെന്ന് ഓസ്ട്രേലിയന്‍ ടാക്‌സ് ഓഫീസ് (എ.ടി.ഒ) അസി. കമ്മീഷണര്‍ മേഗന്‍ ക്രോക്കര്‍ പറഞ്ഞു. ഇതൊരു സംഘടിതമായ കൃഷിയാണ്. ഇത് പുകവലിക്കുന്നവരില്‍ എത്തിയിരുന്നെങ്കില്‍ എക്‌സൈസ് ഇനത്തില്‍ 42 മില്യണ്‍ ഡോളര്‍ സര്‍ക്കാരിന് നഷ്ടമാകുണ്ടാകുമായിരുന്നെന്ന് മേഗന്‍ ക്രോക്കര്‍ പറഞ്ഞു. അനധികൃതമായി പുകയില വളര്‍ത്തുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്നതായി സംശയിക്കുന്ന ആര്‍ക്കും എടിഒയെ അറിയിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അനധികൃത പുകയില മൂലം ഓരോ വര്‍ഷവും 909 മില്യണ്‍ ഡോളര്‍ എക്‌സൈസ് വരുമാനം സര്‍ക്കാരിന് നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. കുറ്റം തെളിഞ്ഞാല്‍, 10 വര്‍ഷം തടവോ 330,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.