ദുബായ്: ഭാവിയിലേക്ക് സന്ദർശകനെ കൊണ്ടുപോകുന്ന ദുബായിലെ മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ മിഴി തുറന്നു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും ദുബായ് ഉപഭരണാധികാരിയായ ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് അല്‍ മക്തൂമും ഒരുമിച്ചാണ് ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ഉദ്ഘാടനം ചെയ്തത്.
മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവിന്യാസവും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
ഒന്നും അസാധ്യമല്ലെന്ന ദുബായ് ഭരണാധികാരിയുടെ വീക്ഷണമാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ പ്രതിനിധീകരിക്കുന്നതെന്ന് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ പ്രസിഡന്‍റ് മുഹമ്മദ് അല്‍ ഗർഗാവി പറഞ്ഞു.
ഉദ്ഘാടന വേളയില്‍ ദുബായ് വിമാനത്താവളവും പാം ജുമൈറയും ബുർജ് ഖലീഫയും മെട്രോയും ഹോ പ് പ്രോബും സാധ്യമാക്കിയ ദുബായ് ഭരണാധികാരിയുടെ ജീവിതം അടയളാപ്പെടുത്തുന്ന വീഡിയോയും പ്രദർശിപ്പിച്ചു. ഒപ്പം കാഴ്ചക്കാർക്ക് ദുബായുടെ വളർച്ച അനുഭവ വേദ്യമാകുന്ന തരത്തിലായിരുന്നു വെളിച്ച വിന്യാസം മ്യൂസിയം ഓഫ് ദ ഫ്യൂച്ചറില്‍ അരങ്ങേറിയത്.
ലോകം കോവിഡില്‍ ആശങ്കപ്പെടുമ്പോഴും എക്സ്പോ 2020യിലൂടെ ലോകത്തിന് ആതിഥ്യമരുളിയ ദുബായ്. ആ ദുബായുടെ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതി ചേർത്താണ് 22-02-2022 എന്ന മാന്ത്രിക തിയതിയില്‍ മ്യൂസിയം ഓഫ് ദ ഫ്യൂച്ചറും ലോകത്തിന് മുന്നിലേക്ക് മിഴി തുറന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.