ജനനേന്ദ്രിയം മുറിച്ച കേസില്‍ ഡിജിപി സന്ധ്യയുടെ പങ്ക് അന്വേഷിക്കണം: സ്വാമി ഗംഗേശാനന്ദ

ജനനേന്ദ്രിയം മുറിച്ച കേസില്‍ ഡിജിപി സന്ധ്യയുടെ പങ്ക് അന്വേഷിക്കണം: സ്വാമി ഗംഗേശാനന്ദ

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്വാമി ഗംഗേശാനന്ദ. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ഗംഗേശാനന്ദ ആവിശ്യപെട്ടു.

'പലയിടത്തും പീഡനങ്ങളും മറ്റും നടക്കുന്നുണ്ട്. അവർക്കെതിരെ പരാതി നൽകുകയും കോടതി ശിക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ എന്റെ കാര്യത്തിൽ അങ്ങനെയല്ല. യഥാർഥത്തിൽ പീഡിപ്പിക്കപ്പെട്ടത് ഞാനാണ്. ഒരു തെറ്റ് ചെയ്താൽ എന്നെ ശിക്ഷിക്കുകയല്ലേ വേണ്ടത്? അല്ലാതെ, ജനനേന്ദ്രിയം മുറിക്കുകയാണോ വേണ്ടത്? എന്നിട്ടും ആരെയും കുറ്റപ്പെടുത്തിയില്ലല്ലോ. ആർക്കെതിരെയും ഞാൻ പരാതി കൊടുത്തിട്ടുമില്ല. ഈ ലോകം മുഴുവൻ ഞാൻ കുറ്റക്കാരാനാണെന്ന് അറിയപ്പെട്ടു തുടങ്ങി. ഇനി ഞാൻ എന്ത് കുറ്റം സമ്മതിക്കാനാണ്.’–സ്വാമി പറഞ്ഞു.

2017 മേയ് 19 തിരുവനന്തപുരം പേട്ടയിൽ രാത്രിയായിരുന്നു സംഭവം. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഇതനുസരിച്ചാണ് പൊലീസ് കേസെടുത്തു മുന്നോട്ടു പോയത്

തന്റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്നാണ് ജനനേന്ദ്രിയം മുറിച്ചത്. താന്‍ തെറ്റ് ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തനിക്കെതിരെ കുറ്റം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് ഗംഗേശാനന്ദ വ്യക്തമാക്കിയിരുന്നു.

ആക്രണത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാക്കുമെന്നും സൂര്യന്‍ പതിയെയാണ് പ്രകാശിക്കുകയെന്നും നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നതായുമാണ് ഗംഗേശാനന്ദ വ്യക്തമാക്കിയത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.