ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് യാത്രചെയ്യുമ്പോള്‍ വിമാനത്താവളത്തില്‍ നിന്നും റാപിഡ് പിസിആർ ഒഴിവാക്കിയത് ആശ്വാസത്തോടെയാണ് പ്രവാസികള്‍ കേട്ടത്. യുഎഇയിലെ ഏത് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുമ്പോഴും റാപിഡ് പിസിആർ ഇല്ലാതെ യാത്ര ചെയ്യാമെന്നുളള നിബന്ധന കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തിലായി.
അതേസമയം മറ്റ് നിബന്ധനകള്‍ക്ക് മാറ്റമില്ല.
ദുബായിലേക്ക് യാത്ര ചെയ്യുമ്പോള്‍
ക്യു.ആർ കോഡുളള 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം അനിവാര്യം
ദുബായിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പിസിആർ പരിശോധനയുണ്ടാകും.

ജിഡിആർഎഫ്എ- ഐസിഎ അനുമതി വേണം
പുതിയതായി എടുത്ത റെസിഡന്‍സ്- തൊഴില്‍ വിസ, ഷോർട് സ്റ്റെ - ലോംഗ് സ്റ്റെ വിസ- ഗോള്‍ഡന്‍ വിസ, ഇന്‍വെസ്റ്റർ- പാട്ണർ വിസ, വിസ ഓണ്‍ അറൈവല്‍ ഇവർക്കൊക്കെ ഇളവുണ്ട്.

ഷാർജയിലേക്ക് വരുമ്പോള്‍
ക്യു.ആർ കോഡുളള 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം അനിവാര്യം
പരിശോധനാഫലത്തിന്‍റെ ഒരു കോപ്പി ചെക്ക് ഇന്‍ കൗണ്ടറില്‍ നല്‍കണം. വിമാനത്താവളത്തില്‍ പിസിആർ പരിശോധനയുണ്ട്. 16 വയസിന് താഴെയുളളവർക്ക് പരിശോധനയില്‍ ഇളവുണ്ട്.
ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ് , കസ്റ്റംസ് ആന്‍റ് പോർട് സെക്യൂരിറ്റി അനുമതി വേണം
അബുദബിയിലേക്ക് വരുമ്പോള്‍
ക്യൂ ആ കോഡുളള 48 മണിക്കൂറിനുളളിലെ കോവിഡ് പിസിആർ നെഗറ്റീവ് പരിശോധനാഫലം അനിവാര്യം
12 വയസിന് താഴെയുളളവർക്ക് പിസിആർ പരിശോധനയില്‍ ഇളവുണ്ട്. വലിയ തോതിലുളള അംഗവൈകല്യമുളളവർക്കും പരിശോധനയില്‍ ഇളവ് നല്കും.
ഐസി എ അനുമതി വേണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.