കീവ്:
റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഉക്രെയ്ന്‍ ദേശീയ സുരക്ഷാ സമിതി നിര്‍ദേശിച്ചു. സുരക്ഷാ സമിതിയുടെ നിര്‍ദേശം പാലര്‍ലമെന്റ് അംഗീകരിച്ചേക്കുമെന്നാണ് സൂചന. ഇതിനിടെ പ്രതിരോധ നടപടികള്‍ ഉക്രെയ്ന്‍ ഊര്‍ജിതമാക്കി.
റഷ്യയിലുള്ള പൗരന്‍മാരോട് രാജ്യം വിടാന്‍ ഉക്രെയ്ന്‍ നിര്‍ദേശം നല്‍കി. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യത രൂക്ഷമായ സാഹചര്യത്തില്‍ യു.എന്‍ പൊതുസഭ പ്രത്യേക യോഗം ചേരുകയാണ്.
ഉക്രെയ്‌ന് ചുറ്റും റഷ്യന്‍ സൈന്യം നിലയുറപ്പിച്ചുവെന്ന് അമേരിക്ക ആരോപിച്ചു. ഇതിന് തെളിവായി റഷ്യന്‍ സൈനിക സന്നാഹത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ അമേരിക്ക പുറത്തു വിട്ടു. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ റഷ്യന്‍ ബാങ്കുകള്‍ക്ക് വിവിധ നാറ്റോ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കിഴക്കന്‍ ഉക്രെയിനിലേക്ക് സൈന്യത്തെ അയച്ച റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നടപടിയെ വിമര്‍ശിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും രംഗത്തെത്തിയിരുന്നു.
ഉക്രെയ്‌ന്റെ പരമാധികാരത്തെയും അഖണ്ഡതയെയും നിരാകരിക്കുന്ന തീരുമാനമാണ് റഷ്യയുടേതെന്നും വെടിനിര്‍ത്തല്‍ ലംഘനങ്ങളുള്‍പ്പെടെ ഉക്രെയ്‌നിലെ സംഭവ വികാസങ്ങളില്‍ താന്‍ വളരെയധികം അസ്വസ്ഥനാണെന്നും ഗുട്ടെറെസ് പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.