വാഷിംഗ്ടണ്‍: റഷ്യയുടേത് നീതീകരിക്കാന്‍ കഴിയാത്ത ആക്രമണമാണെന്നും ലോകത്തോട് മറുപടി പറയേണ്ടി വരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍.
നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കും. റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി നേരിടും. അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നിന്ന് റഷ്യയെ നിലയ്ക്കു നിര്‍ത്തണം. റഷ്യയുടേത് മുന്‍കൂട്ടി നിശ്ചയിച്ച യുദ്ധമെന്നും ബൈഡന്‍ ആരോപിച്ചു.
വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും തന്റെ ദേശീയ സുരക്ഷാ ടീമില്‍ നിന്ന് പതിവായി അപ്ഡേറ്റുകള്‍ ലഭിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ അമേരിക്കയും മറ്റ് സഖ്യകക്ഷികളും നടപ്പിലാക്കുന്നതിനെപ്പറ്റി പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു.
ഉക്രെയ്‌നിലെ ഡോണ്‍ബാസിലേക്ക് കടക്കാന്‍ സൈന്യത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും എന്തിനും തയ്യാറാണെന്നും പുടിന്‍ മുന്നറിയിപ്പും നല്‍കി.
നാറ്റോ വിപുലീകരണത്തിന് ഉക്രെയ്‌നെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് റഷ്യ. സ്വയം പ്രതിരോധത്തിനും ഭീഷണികള്‍ നേരിടാനുമാണ് റഷ്യയുടെ നീക്കമെന്നാണ് പുടിന്റെ ന്യായീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.