ഉക്രെയ്നിന്റെ രക്തം കൈകളിൽനിന്നും ഒരിക്കലും പുടിന് കഴുകിക്കളയാനാവില്ല : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ഉക്രെയ്നിന്റെ രക്തം കൈകളിൽനിന്നും ഒരിക്കലും പുടിന് കഴുകിക്കളയാനാവില്ല : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ

ലണ്ടൻ : റഷ്യൻ പ്രസിഡന്റ് പുടിന് തന്റെ കൈകളിൽ നിന്നും ഉക്രെയ്നിന്റെ രക്തം കഴുകിക്കളയാൻ ഒരിക്കലും കഴിയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പാർലമെന്റിൽ ഉക്രെയ്നിനെക്കുറിച്ചുള്ള പ്രസ്താവനയിൽ പറഞ്ഞു.
ബോറിസ് ജോൺസൺ റഷ്യയ്‌ക്കെതിരായ ഏർപ്പെടുത്തുന്ന കടുത്ത ഉപരോധ പാക്കേജ് വ്യാഴാഴ്ച പുറത്തിറക്കി. വ്‌ളാഡിമിർ പുടിന്റെ ഈ നിഷ്ഠൂര സംരഭം പരാജയത്തിൽ അവസാനിക്കുമെന്ന് അദ്ദേഹം പാർലമെന്റിൽ പ്രസ്താവിച്ചു.

ഉക്രെയ്നെതിരായി നടത്തുന്ന ആക്രമണങ്ങൾക്കും അധിനിവേശത്തിനും മറുപടിയായി റഷ്യക്കെതിരെ കടുത്ത ഉപരോധം ഏർപ്പെടുത്തുകയാണ് ബ്രിട്ടനും മറ്റു പാശ്ചാത്യ രാജ്യങ്ങളും. സർക്കാർ ഉടമസ്ഥതയിലുള്ള VTB ഉൾപ്പെടെയുള്ള ചില പ്രധാന റഷ്യൻ ബാങ്കുകളുടെ ആസ്തികൾ മരവിപ്പിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. റഷ്യയിലെ രണ്ടാമത്തെ വലിയ ബാങ്കാണ് VTB. ബ്രിട്ടനിൽനിന്നും സാമ്പത്തിക സമാഹരണം നടത്തുന്നതിൽ റഷ്യൻ കമ്പനികളെ തടയുന്നതിനാണ് ഇത്തരം ഉപരോധങ്ങളിലൂടെ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് സോവിയറ്റ് യൂണിയന്റെ പതനം മുതൽ, മോസ്കോയ്ക്ക് പുറത്ത് പണം സ്വരൂപിക്കാൻ ശ്രമിക്കുന്ന റഷ്യൻ കമ്പനികൾക്ക് ലണ്ടനിലെ മൂലധന വിപണികൾ പ്രിയപ്പെട്ട സ്ഥലമാണ്.

ലോകരാജ്യങ്ങൾ രൂക്ഷ പ്രതികരണങ്ങൾ നടത്തുന്ന വേളയിലും റഷ്യ ഉക്രെയ്ൻ അധിനിവേശവുമായി മുന്നോട്ടു പോകുകയാണ്. ചെർണോബിൽ ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശം പ്ലാന്റ് ഉൾപ്പെടെ, റഷ്യൻ സൈന്യം പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതായി ഉക്രെയ്ൻ പ്രധാനമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.