രാജു-റോസിലി ദമ്പതികള്‍ തലശേരി അതിരൂപത നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു
തലശേരി: ബിബ്ലി ഫമീലിയയുടെ മെഗാ ക്വിസ് ഇവന്റില്‍ തിരൂര്‍ ഇടവകയിലെ വരിക്കപ്ലാംതടത്തില്‍ രാജു-റോസിലി ദമ്പതികള്‍ ജേതാക്കളായി. തലശേരി അതിരൂപതയിലെ കുടുംബങ്ങള്‍ക്കായി ഒരു വര്‍ഷമായി നടത്തിവരുന്ന ബൈബിള്‍ പഠനപരമ്പരയാണ് ബിബ്ലി ഫമീലിയ.

മണിക്കടവ് ഇടവകയിലെ മണിമലത്തറപ്പേല്‍ പോള്‍സണ്‍ തോമസ്-ലീസ്ബി ദമ്പതികള്‍ രണ്ടാം സ്ഥാനവും മണിപ്പാറ ഇടവകയിലെ ആഞ്ഞിലിത്തോപ്പില്‍ ബെന്നി-ലിസി ദമ്പതികള്‍ മുന്നാം സ്ഥാനവും കരസ്ഥമാക്കി.
ക്വിസ് ഇവന്റില്‍ പങ്കെടുത്ത ആറ് ടീമുകള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും നിയുക്ത ആര്‍ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വിതരണം ചെയ്തു. കുടുംബങ്ങളില്‍ വചന പഠനം കാര്യക്ഷമമായി നടത്താന്‍ ഈ സംരംഭം സഹായിച്ചതായി മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ബൈബിള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയ ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റവ. ഡോ. ടോം ഓലിക്കരോട്ടാണ് ക്വിസ് മത്സരം നയിച്ചത്.

അതിരൂപത ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ ഇട്ടിയപ്പാറ, കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാദര്‍ മാത്യു ആശാരിപറമ്പില്‍, മാതൃവേദി പ്രസിഡന്റ് തങ്കമ്മ കെ. കൊച്ചുവേലിക്കകത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.