കീവ്/ന്യൂഡല്‍ഹി: ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ശനിയാഴ്ച മുതല്‍ ഇന്ത്യ ഉക്രെയ്ന്‍ അയല്‍ രാജ്യങ്ങളായ റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങള്‍ അയക്കും.
ഇന്ന് മാത്രം ആയിരം വിദ്യാര്‍ത്ഥികളെ ഉക്രെയ്‌നില്‍ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അയല്‍ രാജ്യങ്ങളുടെ അതിര്‍ത്തി പോസ്റ്റുകളില്‍ എത്തിയിട്ടുണ്ട്.
ഹംഗറി-റൊമാനിയ അതിര്‍ത്തിയില്‍ എത്താനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവര്‍ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കണം. (ഹെല്‍പ് ലൈന്‍ നമ്പറുകള്‍ ഈ വാര്‍ത്തയുടെ ചുവടെ) അതിര്‍ത്തിയിലേക്ക് ചിട്ടയോടെ നീങ്ങണം. സ്റ്റുഡന്റ് കോണ്‍ട്രാക്റ്റര്‍മാരെ ആവശ്യങ്ങള്‍ക്ക് സമീപിക്കണം.
പാസ്‌പോര്‍ട്ട് കയ്യില്‍ കരുതണം. പണം യു.എസ് ഡോളറായി കരുതുന്നതാണ് നല്ലത്. കോവിഡ് ഡബിള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ അത് കയ്യില്‍ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തില്‍ സ്വന്തം വസ്ത്രത്തില്‍ എല്ലാം വളരെ വ്യക്തമായി, വലുപ്പത്തില്‍ ഇന്ത്യന്‍ പതാക പിന്‍ ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യുക. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി അറിയിക്കുന്നു.
വിദേശകാര്യ മന്ത്രാലയം എംബസി വഴി പുറത്തു വിടുന്ന ഏറ്റവും പുതിയ നിര്‍ദേശം ഇപ്രകാരമാണ്.
വിദ്യാര്‍ത്ഥികള്‍ പലയിടത്തും ബങ്കറുകളില്‍ കഴിയുകയാണ്. വെള്ളവും ഭക്ഷണവും ഉറപ്പാക്കണം എന്ന കത്ത് എംബസി ഇന്നലെ ഉക്രെയ്ന്‍ പ്രസിഡന്റിന് നല്‍കിയിരുന്നു. എന്നാല്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ നിലവില്‍ സ്ഥിതി കൈവിട്ട് പോകുമെന്ന നിലയാണ്.
വ്യോമ മേഖല അടച്ച സാഹചര്യത്തില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ രാജ്യങ്ങള്‍ വഴി ഇവരെ തിരികെ കൊണ്ടുവരാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഇതിനുള്ള രജിസ്‌ട്രേഷന്‍ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ അതിര്‍ത്തികള്‍ റോഡ് മാര്‍ഗം കടന്ന് എത്തുന്നവരെ അവിടെ നിന്ന് വ്യോമ മാര്‍ഗം മടക്കിക്കൊണ്ടു വരാനാണ് തീരുമാനം.
നാളെ റൊമാനിയയിലെ ബുക്കാറസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും വിമാനം അയക്കാനാണ് സാധ്യത. വ്യോമസേനാ വിമാനങ്ങള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കും. ഫ്‌ളൈ ദുബായ് ഉള്‍പ്പടെ മറ്റു രാജ്യങ്ങളുടെ സര്‍വ്വീസുകളും മടക്കത്തിനായി ഉപയോഗിക്കാനാവുമോ എന്നും പരിശോധിക്കുന്നുണ്ട്, പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് അകലെയുള്ളവരുടെ യാത്രയ്ക്കായി എംബസിയുടെ അറിയിപ്പിന് കാത്തിരിക്കാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അതിര്‍ത്തികളിലുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.