ദുബായിലേക്ക് വരുന്ന യുഎഇ താമസവിസയുളളവർക്ക് ജിഡിആർഎഫ്എ-ഐസിഎ അനുമതി ആവശ്യമില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്

ദുബായിലേക്ക് വരുന്ന യുഎഇ താമസവിസയുളളവർക്ക് ജിഡിആർഎഫ്എ-ഐസിഎ അനുമതി ആവശ്യമില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്

ദുബായ്: യാത്രാക്കാർക്ക് ട്വീറ്റിലൂടെ നല്കിയ അറിയിപ്പിലാണ് എയർ ഇന്ത്യാ എക്സപ്രസ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്. ഇതുവരെ ദുബായിലെത്തുന്ന താമസവിസക്കാർക്ക്, അവർ ദുബായ് വിസയാണെങ്കില്‍ ജിഡിആർഎഫ്എ അനുമതിയും മറ്റ് എമിറേറ്റിലുളളവരാണെങ്കില്‍ ഐസിഎ അനുമതിയും ആവശ്യമായിരുന്നു. 

എന്നാല്‍ പുതിയ നിർദ്ദേശത്തോടെ ദുബായിലെത്തുന്ന ഏത് എമിറേറ്റിലെ വിസയുളളവരാണെങ്കിലും മുന്‍കൂർ അനുമതി ആവശ്യമില്ല. 


നേരത്തെ എയർഅറേബ്യയില്‍ ഷാർജയിലെത്തുന്നവർക്കും ഈ ഇളവ് നല്‍കിയിരുന്നു.

ഫലത്തിൽ യുഎഇ-യിലേക്ക് വരാൻ ഇനി ആർക്കും പ്രത്യേക അനുമതിയുടെ ആവശ്യമില്ല.
വിസിറ്റിംഗ്‌ വിസയിൽ രാജ്യത്തേക്ക് വരുന്നവർക്ക് മുൻപേ തന്നെ ജിഡിആർഎഫ്എ - ഐസിഎ അനുമതി പ്രത്യേകം ആവശ്യമില്ല എന്ന് അതോറിറ്റി അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.