ആരാണ് സ്‌പെറ്റ്‌സ്‌നാസ്?.. ജനലുകളില്ലാത്ത അടച്ചിട്ട മുറിയില്‍ പേപ്പട്ടികളോട് പൊരുതി വീര്യം നേടിയ പുടിന്റെ ചാവേര്‍പ്പട

ആരാണ് സ്‌പെറ്റ്‌സ്‌നാസ്?.. ജനലുകളില്ലാത്ത അടച്ചിട്ട മുറിയില്‍ പേപ്പട്ടികളോട് പൊരുതി വീര്യം നേടിയ പുടിന്റെ ചാവേര്‍പ്പട

അഴുകിയ മാംസക്കഷണങ്ങള്‍ക്കൊപ്പം നെഞ്ചുവരെ ഉയരത്തില്‍ രക്തം നിറച്ച ഇടങ്ങളിലൂടെ ഓട്ടം, വയറിന് മുകളില്‍ വെച്ച കത്തുന്ന ഇഷ്ടികകള്‍ ചുറ്റികയ്ക്ക് അടിച്ചു പൊട്ടിക്കുക, കത്തുന്ന കല്‍ക്കരിക്ക് മുകളിലൂടെ ഓടുക, ബാത്ത് റൂമില്‍ ഉറക്കം എന്നിവയെല്ലാം സ്‌പെറ്റ്‌സ്‌നാസിന്റെ പരിശീലന മുറകളാണ്.

ക്രെയ്ന്‍ അധിനിവേശത്തിലൂടെ ലോകത്തെ ഞെട്ടിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കരുത്ത് എന്ത് ക്രൂരത ചെയ്യാനും മടിയില്ലാത്ത സ്‌പെറ്റ്‌സ്‌നാസ്  (Spetsnaz) എന്ന സൈനിക സംഘമാണ്. കൃത്യമായി പറഞ്ഞാല്‍ ഈ പ്രത്യേക സേന റഷ്യന്‍ പ്രസിഡന്റിന്റെ ചാവേര്‍ സംഘമായാണ് അറിയപ്പെടുന്നത്. ഒന്നുകില്‍ കൊല്ലുക... അല്ലെങ്കില്‍ മരിക്കുക. അത് മാത്രമാണ് രീതി. പ്രതിരോധം എന്നൊന്നില്ല, ആക്രമണം മാത്രം.

ഏത് വെല്ലുവിളിയും ഉടന്‍ നേരിടാന്‍ തക്ക കടുത്ത പരിശീലനം നല്‍കിയാണ് റഷ്യന്‍ സൈന്യത്തിലെ ഈ പ്രത്യേക വിഭാഗത്തെ വാര്‍ത്തെടുത്തിരിക്കുന്നത്. കഠിന പരീക്ഷകളിലൂടെയാണ് ഇവരുടെ തിരഞ്ഞെടുപ്പ്. ആയുധമൊന്നുമില്ലാതെ വെറും കൈകൊണ്ട് എതിരാളിയെ തോല്‍പിക്കാനുള്ള ശേഷിയാണ് ഇവരുടെ പ്രത്യേകത. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പാണ് ഈ പ്രത്യേക ദൗത്യ സേന രൂപീകൃതമായത്.

റഷ്യന്‍ പദമായ ഇതിന്റെ അര്‍ഥം 'പ്രത്യേക ദൗത്യം' എന്നാണ്. റഷ്യയുടെ വിദേശ രഹസ്യാന്വേഷണ വിഭാഗമായ 'എസ്.വി.ആറി'ന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണിത് സ്‌പെറ്റ്‌സ്‌നാസ് പ്രവര്‍ത്തിക്കുന്നത്. യുദ്ധ സമയത്തും അല്ലാത്തപ്പോഴും പല ദുര്‍ഘടമായ ദൗത്യങ്ങളും ഇവര്‍ നിര്‍വഹിക്കാറുണ്ട്.


പരിശീലനത്തിന്റെ ഭാഗമായി ജനലുകളില്ലാത്ത മുറിയില്‍ പേപ്പട്ടികള്‍ക്കൊപ്പം അടച്ചിടുന്ന ഇവര്‍ക്ക് സ്‌പെര്‍ക്ക എന്ന കോരിക പോലുള്ള മൂന്ന് അരികുകളും മൂര്‍ച്ചയേറിയ ആയുധം മാത്രമാണ് നല്‍കുക. ഈ ആയുധം കൊണ്ട് എതിരാളികളെ കൊല്ലാനും ആക്രമിക്കാനും ഇവരെ പരിശീലിപ്പിക്കുന്നു.

ഒന്നുകില്‍ കൊല്ലുക, അല്ലെങ്കില്‍ മരിക്കുക മാത്രമേ അവര്‍ക്ക് മുന്നില്‍ വഴിയുള്ളൂ. യുദ്ധത്തിലെ രക്തച്ചൊരിച്ചിലുകളില്‍ പതറാതെ നില്‍ക്കാന്‍ ശേഷി നല്‍കുന്ന നിരവധി അതിക്രൂരമായ പരിശീലനങ്ങളില്‍ ഒന്നു മാത്രമാണിത്.

അഴുകിയ മാംസക്കഷണങ്ങള്‍ക്കൊപ്പം നെഞ്ചുവരെ ഉയരത്തില്‍ രക്തം നിറച്ച ഇടങ്ങളിലൂടെ ഓട്ടം, വയറിന് മുകളില്‍ വെച്ച കത്തുന്ന ഇഷ്ടികകള്‍ ചുറ്റികയ്ക്ക് അടിച്ചു പൊട്ടിക്കുക, കത്തുന്ന കല്‍ക്കരിക്ക് മുകളിലൂടെ ഓടുക, ബെല്‍റ്റ്, ചെരിപ്പ്, സ്പൂണ്‍ എന്നിവ ഉപയോഗിച്ചുള്ള മര്‍ദ്ദനം, ബാത്ത് റൂമില്‍ ഉറക്കം എന്നിവയാണ് റിക്രൂട്ട്‌മെന്റിലെ പരിശീലന മുറകളെന്ന് മുന്‍ സോവിയറ്റ് ഉദ്യോഗസ്ഥനായ വിക്ടര്‍ സുവോറോവ് പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.