അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 26
പാംഫിലിയായില്‍ മാഗിഡോസിലെ മെത്രാനായിരുന്നു ധീര രക്തസാക്ഷിയായ വിശുദ്ധ നെസ്റ്റര്‍. ഡെസിയൂസ് ചക്രവര്‍ത്തിയുടെ കീഴിലുള്ള ക്രിസ്തുമത പീഡനത്തിനിടെ (249-251) തന്റെ ഭവനത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വിശുദ്ധ നെസ്റ്ററിനെ ശത്രുക്കള്‍ ബന്ധനസ്ഥനാക്കി.
തന്നെ കാത്തിരിക്കുന്ന സഹനങ്ങളെക്കുറിച്ച് പരിശുദ്ധാത്മാവ് ദര്‍ശനത്തിലൂടെ വിശുദ്ധന് മുന്നറിയിപ്പ് നല്‍കി. ബലിയ്ക്കായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന ഒരു കുഞ്ഞാടിനെ വിശുദ്ധന്‍ തന്റെ ദര്‍ശനത്തില്‍ കണ്ടു.
മാഗിഡോസ് നഗരത്തിലെ ഭരണാധികാരി വിശുദ്ധനെ വിചാരണക്കായി പെര്‍ഗിലേക്കയച്ചു. അവിടേക്കുള്ള മാര്‍ഗമധ്യേ പരിശുദ്ധാത്മാവ് വിശുദ്ധനെ ശക്തിപ്പെടുത്തുകയും സ്വര്‍ഗത്തില്‍ നിന്നും ഒരു സ്വരം കേള്‍ക്കുകയും ചെയ്തു. അതിനു ശേഷം ശക്തമായ ഭൂമികുലുക്കം ഉണ്ടായി. ഏറെ ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം എഡി 250 ല്‍ വിശുദ്ധ നെസ്റ്ററിനെ അവര്‍ കുരിശില്‍ തറച്ചു കൊന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഫ്‌ളോറന്‍സിലെ ആന്‍ഡ്രൂ
2. ഓഗ്‌സ്ബര്‍ഗിലെ ഡയണീഷ്യസ്
3. ബൊളോഞ്ഞോ ബിഷപ്പായ ഫൗസ്റ്റീനിയന്‍
4. പാംഫിലിയായിലെ ഇടയന്‍മാരായ പപ്പിയാസ്, ഡിയോഡോറൂസ്, കോനോന്‍, ക്ലാവുദിയന്‍.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.