ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈദ്യുത വിമാനവുമായി റോള്‍സ് റോയ്സ്

ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈദ്യുത വിമാനവുമായി റോള്‍സ് റോയ്സ്

വിഖ്യാത ആഡംബര കാര്‍ കമ്പനിയായ റോള്‍സ് റോയ്സ് ഈയിടെ സമ്പൂർണ ഇലക്‌ട്രിക് വിമാനം പുറത്തിറക്കി. പൂര്‍ണമായും വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ ഇലക്‌ട്രിക് വിമാനത്തിന് ലോകത്തിലെ ഏറ്റവും വേഗതയേറിയ വൈദ്യുത വിമാനമെന്ന റെക്കോര്‍ഡും സ്വന്തമാണ്.

'സ്പിരിറ്റ് ഓഫ് ഇന്നൊവേഷന്‍' എന്നാണ് ഈ വിമാനത്തിന് പേര് നല്‍കിയിരിക്കുന്നത്. രണ്ട് ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ ശേഷമാണ് ഈ വിമാനം ഏറ്റവും വേഗതയേറിയ ഇലക്‌ട്രിക് വിമാനമെന്ന ബഹുമതിക്ക് അര്‍ഹമായത്.

മണിക്കൂറില്‍ 559.9 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗം. വിമാനം ഈ വേഗതയാര്‍ജ്ജിച്ചതോടെ, മണിക്കൂറില്‍ 213 കിലോമീറ്ററെന്ന നേരത്തേയുള്ള റെക്കോര്‍ഡ് ആണ് ഭേദിക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ ബോസ്കോമ്പ് ഡൗണിലുള്ള പരീക്ഷണ മേഖലയിലാണ് മൂന്നു കിലോമീറ്റര്‍ ദൂരം പറന്നപ്പോഴേക്കും വിമാനം തന്റെ പേരില്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.