കീവ്: ഉക്രെയ്‌നിലുള്ള ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പില്ലാതെ അതിര്‍ത്തി ചെക്പോസ്റ്റുകളിലേക്ക് പോകരുതെന്ന് എംബസി നിര്‍ദേശിക്കുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ എത്തുന്നവരെ അതിര്‍ത്തി കടത്താന്‍ ബുദ്ധിമുട്ടുന്നുവെന്നും എംബസി പറയുന്നു.അതിര്‍ത്തി പോസ്റ്റുകളില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാണെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ഉക്രെയ്‌നിലെ പടിഞ്ഞാറന്‍ നഗരങ്ങളില്‍ വെള്ളം, ഭക്ഷണം താമസസ്ഥലം എന്നിവയുടെ ലഭ്യതയോടെ തങ്ങുന്നവര്‍ മറ്റിടങ്ങളെ അപേക്ഷിച്ച് സുരക്ഷിതരാണെന്നും സാഹചര്യം വിലയിരുത്താതെ അതിര്‍ത്തിയിലേക്ക് എത്താന്‍ ശ്രമം നടത്തരുതെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ തങ്ങുന്ന സ്ഥലങ്ങളില്‍ സുരക്ഷിതരായി തുടരണം.
എംബസിയുടെ നിര്‍ദേശമില്ലാതെ പുറത്തേക്ക് ഇറങ്ങരുതെന്നും നിലവില്‍ സുരക്ഷിതമായ സ്ഥലത്തുള്ളവര്‍ അനാവശ്യമായി പുറത്തേക്കിറങ്ങരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ചുറ്റുപാടുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.