ടിവിയോ ഫോണോ നോക്കിയാണോ ഭക്ഷണം കഴിക്കാറ്, എങ്കില്‍ സൂക്ഷിക്കുക..!

ടിവിയോ ഫോണോ നോക്കിയാണോ ഭക്ഷണം കഴിക്കാറ്, എങ്കില്‍ സൂക്ഷിക്കുക..!

ഭക്ഷണം മുന്നിലെത്തിയാല്‍ ടിവി ഓണ്‍ ചെയ്ത് അതിലേക്ക് നോക്കിത്തന്നെ കഴിച്ചു തീര്‍ക്കുന്ന ശീലം നിരവധി പേര്‍ക്കുണ്ട്. ഇന്നിപ്പോള്‍ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയും ഇക്കൂട്ടത്തിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സത്യത്തില്‍ അത്ര ആരോഗ്യകരമായൊരു പ്രവണതയല്ല ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധ നല്‍കിയാലേ അത് നന്നായി ശരീരത്തില്‍ പിടിക്കൂ. ചവച്ചരച്ച് കഴിക്കാതിരിക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അതുപോലെ സ്‌ക്രീനിലേക്ക് നോക്കി സ്വയം മറന്ന്, അമിതമായി കഴിക്കുന്നത് വണ്ണം കൂടാനും അത് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

ഇക്കാര്യങ്ങളെല്ലാം അറിയാമെങ്കില്‍ പോലും മിക്കവരും ഇതേ ശീലമാണ് തുടരുന്നത്. എന്തായാലും ഇത്തരത്തില്‍ സ്‌ക്രീനിന് മുമ്പില്‍ കണ്ണും നട്ടിരുന്ന് കഴിക്കുമ്പോള്‍ അമിതമായി കഴിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന രസകരമായൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഇഷ്ടപ്പെട്ട സിനിമ ഓണ്‍ ചെയ്ത് വച്ച ശേഷം ധാരാളം വിഭവങ്ങള്‍ കഴിക്കാനൊരുങ്ങുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സിനിമയും കണ്ട് ഭക്ഷണം ആസ്വദിച്ച് കഴിക്കാനാണ് യുവാവിന്റെ തയ്യാറെടുപ്പെന്നാണ് നമ്മളാദ്യം കരുതുക. പക്ഷെ, സിനിമ തുടങ്ങുന്നതിനെ സൂചിപ്പിക്കുന്ന ടൈറ്റില്‍ മ്യൂസിക് അവസാനിക്കും മുമ്പ് തന്നെ അദ്ദേഹം മുഴുവന്‍ വിഭവങ്ങളും കഴിച്ചു തീര്‍ക്കുകയാണ്. ഭക്ഷണം തീര്‍ന്നുപോയത് പോലും അദ്ദേഹം അറിയുന്നുമില്ല.



സ്‌ക്രീനിലേക്ക് നോക്കി അമിതമായി ഭക്ഷണം കഴിക്കുന്നവര്‍ക്കുള്ള നല്ലൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ. സംഗതി തമാശരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും വളരെ കാര്യമായൊരു വിഷയമാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.