പാലക്കാട്: ഇലകളില്‍ തളിക്കുന്ന പുതിയ വളപ്രയോഗത്തെ പരിചയപ്പെടുത്തി കൃഷി വകുപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയ രാസവള ഉല്പാദന വിപണന സഹകരണ സ്ഥാപനമായ ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസേര്‍ കോഓപറേറ്റിവ് ലിമിറ്റഡ് കർഷകർക്കായി കുറഞ്ഞ ചെലവില്‍ ഇലകളില്‍ തളിക്കുന്ന വളങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.
നാനോ വളങ്ങളെന്ന് അറിയപ്പെടുന്ന ഇവ കൃത്യമായ വളര്‍ച്ച ഉറപ്പാക്കാന്‍ നെല്ലിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ ഇലകളില്‍ തളിക്കാവുന്നതാണെന്ന് കൃഷി വകുപ്പ് നിര്‍ദേശിക്കുന്നു.
ഒരു ചാക്ക് യൂറിയ മണ്ണില്‍ ചേര്‍ക്കുന്നതിന് പകരം 500 മില്ലി നാനോ യൂറിയലിക്വിഡ് ഇലകളില്‍ തളിച്ച് കൊടുക്കാം. യൂറിയ മണ്ണില്‍ ചേര്‍ക്കുമ്പോള്‍ 30- 40 ശതമാനമാണ് ഫലപ്രാപ്തിയെങ്കില് ഇലകളില്‍ തളിച്ചുകൊടുക്കുമ്പോള് 80 ശതമാനം ഫലപ്രാപ്തി ഉറപ്പാക്കാനാകുമെന്നാണ് പറയുന്നത്.
നെല്ലില്‍ പരമാവധി ചിനപ്പ് പൊട്ടുമ്പോഴോ അടിക്കണ രൂപംകൊള്ളുന്നതിന് മുമ്പോ ഒരു ഏക്കറിന് 500 മില്ലി നാനോ യൂറിയ ലിക്വിഡ് 100 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിച്ച് കൊടുക്കാവുന്നതാണ്. നാനോ യൂറിയ ലിക്വിഡ് 500 മില്ലി ബോട്ടിലിന് 240 രൂപയാണ് വില.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.