അധിനിവേശത്തിനെതിരെ തോക്കെടുത്ത് ഉക്രെയ്ന്‍ വനിതാ എംപി; നാട് കാക്കാന്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുമുണ്ടന്ന് ട്വീറ്റ്

അധിനിവേശത്തിനെതിരെ തോക്കെടുത്ത് ഉക്രെയ്ന്‍ വനിതാ എംപി; നാട് കാക്കാന്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുമുണ്ടന്ന് ട്വീറ്റ്

കീവ്: റഷ്യന്‍ സൈന്യത്തിനെതിരെ പോരാടാന്‍ തോക്കുമെടുത്ത് വനിതാ എം.പി. ഉക്രെയ്ന്‍ വനിതാ എം.പി കിറ റുദികാണ് റഷ്യന്‍ ആക്രമണത്തിനെതിരെ ആയുധമെടുത്ത് യുദ്ധത്തിനൊരുങ്ങുന്നത്. ഇവര്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

'തോക്കും മറ്റ് ആയുധങ്ങളും എങ്ങനെ ഉപയോഗിക്കാം എന്ന് ഞാന്‍ പഠിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് വരെ ഇത് എന്റെ ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ല. പുരുഷന്മാരെ പോലെതന്നെ വനിതകളും നമ്മുടെ മണ്ണിനെ സംരക്ഷിക്കും'- ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി കിറ റുദിക് കുറിച്ചു. യുക്രൈന്‍ വോയിസ് പാര്‍ട്ടിയുടെ നേതാവ് കൂടിയായ റുദിക് 2019 ലാണ് ഉക്രെയ്ന്‍ പാര്‍ലിമെന്റിലെത്തുന്നത്.

തങ്ങള്‍ക്ക് കീവില്‍ തുടരാനാണ് താല്‍പര്യം. എന്നാല്‍ തന്റെ പങ്കാളിയും മിക്ക സുഹൃത്തുക്കളുമെല്ലാം പ്രതിരോധത്തിനായി ആയുധങ്ങള്‍ എടുത്തിരിക്കുകയാണ്. അവര്‍ക്കൊപ്പം സ്ത്രീകളും യുദ്ധ മുന്നണിയിലുണ്ടാകുമെന്ന് റുദിക് പറഞ്ഞു.

റഷ്യന്‍ ആക്രമണം തടയാന്‍ ഉക്രെയ്ന്‍ പരമാവധി ശ്രമിക്കുകയാണ്. ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയാവാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞുവെങ്കിലും ആയുധം വെച്ച് കീഴടങ്ങില്ലെന്നും പോരാട്ടം തുടരുമെന്നും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി മറുപടി നല്‍കി. പൗരന്മാരോട് ആയുധമെടുക്കാനുള്ള ആഹ്വാനം ഉക്രെയ്ന്‍ നേരത്തെ തന്നെ നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.