കീവ്: ഉക്രെയ്‌നെ കീഴടക്കുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സൈന്യം തലസ്ഥാന നഗരമായ കീവിലേക്ക് മുന്നേറവേ ടാങ്കുകള്‍ക്കും പടക്കോപ്പുകള്‍ക്കും ഒപ്പം മൊബൈല്‍ ശ്മശാനങ്ങളും റഷ്യ ഉക്രെയ്‌നില്‍ എത്തിച്ചിരുന്നു എന്ന വാര്‍ത്ത പുറത്തു വരുന്നു.
യുദ്ധമുഖത്ത് മരിച്ചു വീഴുന്നവരുടെ എണ്ണം പുറം ലോകം കൃത്യമായി അറിയുന്നതിന് മുന്‍പ് അവ ദഹിപ്പിച്ചു കളയുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ ശ്മശാനങ്ങള്‍ യുക്രെയിനിലേക്ക് അയച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു സമയം ഒന്നിലേറെ മൃദേഹങ്ങള്‍ ദഹിപ്പിക്കാന്‍ കഴിയുന്ന മൊബൈല്‍ ശ്മശാനങ്ങള്‍ ഘടിപ്പിച്ച റഷ്യന്‍ ട്രക്കുകളുടെ ചിത്രങ്ങള്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പുറത്തു വിട്ടു. റഷ്യ ആക്രമണം ആരംഭിച്ചതിന് ശേഷം മൂന്ന് കുട്ടികളടക്കം ഇരുനൂറിലധികം സിവിലിയന്മാര്‍ ഉക്രെയ്‌നില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യയുടെ നിരവധി സൈനികരെ കൊലപ്പെടുത്തിയതായും ഉക്രെയ്ന്‍ അവകാശപ്പെടുന്നുണ്ട്.
എന്നാല്‍ ആക്രമണത്തില്‍ തങ്ങളുടെ എത്ര സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് റഷ്യ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ ലോകം ഒരു നീണ്ട യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.