കീവ്: ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് റഷ്യന്‍ സേന. തലസ്ഥാനം കടുത്ത പ്രതിരോധത്തിലാണെന്ന് ഉക്രെയ്ന്‍ അറിയിച്ചു. കീവില്‍ വ്യോമാക്രമണത്തിന് മുന്നോടിയായുള്ള സൈറണുകള്‍ മുഴങ്ങി. സാപോര്‍ഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനമുണ്ടായെന്നും സേന വ്യക്തമാക്കി.
റഷ്യയുടെ ഇതുവരെയുള്ള ആക്രമണത്തില്‍ ഉക്രെയ്‌നില്‍ 352 പേര്‍ കൊല്ലപ്പെട്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും ഉണ്ടെന്ന് ഉക്രെയ്ന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1684 പേര്‍ക്ക് പരിക്കേറ്റു.
ഇപ്പോള്‍ പൂര്‍ണമായും റഷ്യന്‍ സൈനികരാല്‍ ചുറ്റപ്പെട്ടതോടെ കീവില്‍ സ്ഥിതി അതീവ ഗുരുതരമായിരിക്കുകയാണ്. ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും ഇവിടേയ്ക്ക് എത്തിക്കാനാകുന്നില്ല. സഞ്ചാര മാര്‍ഗങ്ങള്‍ അടഞ്ഞതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയര്‍ അറിയിച്ചു. കൊടും തണുപ്പില്‍ വൈദ്യുതി കൂടി നിലച്ചാല്‍ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയര്‍ വ്യക്തമാക്കി.
ഉക്രെയ്‌നെ സംബന്ധിച്ചിടത്തോളം അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിര്‍ണായകമാണെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കിയിരുന്നു. യു.കെ പ്രസിഡന്റ് ബോറിസ് ജോണ്‍സണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ ആക്രമണത്തെ ചെറുക്കുന്ന സെലന്‍സ്‌കിയുടെ നേൃത്വപാടവത്തെ പ്രകീര്‍ത്തിച്ച ജോണ്‍സണ്‍ യുദ്ധത്തില്‍ ഉക്രെയ്‌നുവേണ്ടി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് യു.കെ വക്താവ് അറിയിച്ചു.
അതിനിടെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. റഷ്യയുമായി ബലാറസിന്റെ അതിര്‍ത്തിയില്‍വെച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി അറിയിച്ചിരുന്നു.
കൂടാതെ കീവിലെ തന്ത്രപ്രധാനമായ കെട്ടിടം പിടിച്ചെടുക്കുനുള്ള റഷ്യയുടെ ശ്രമം തങ്ങള്‍ തകര്‍ത്തുവെന്നും ഉക്രെയ്ന്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ ആയുധം താഴെവെച്ച് കീഴടങ്ങില്ലെന്ന് പ്രസിഡന്റ് സെലന്‍സ്‌കി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സെലെന്‍സ്‌കി പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം യു എന്‍ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. റഷ്യ, യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യും. യുക്രൈന്‍ ജനത നേരിടുന്ന മാനുഷിക പ്രശ്‌നങ്ങളും ചര്‍ച്ചയാകും. ഇന്ന് രാത്രിയോടെയാണ് യോഗം ചേരുക.
ആള്‍ബലം കൊണ്ടും ആയുധ ബലം കൊണ്ടും റഷ്യക്ക് മുന്നില്‍ ഒന്നുമല്ല ഉക്രെയ്ന്‍. എന്നിട്ടും അവര്‍ ചെറുത്തുനില്‍ക്കുകയാണ്. പൊതുജനം ആയുധം കയ്യിലെടുത്തിരിക്കുന്നു. മൊളട്ടോവ് കോക്ക്‌ടൈലെന്ന് വിളിക്കുന്ന പെട്രോള്‍ ബോംബുകളാണ് സാധാരണക്കാരുടെ പ്രധാന ആയുധങ്ങളിലൊന്ന്. പെട്രോളും ഡീസലും മണ്ണെണ്ണയും മദ്യവുമൊക്കെ കുപ്പിയില്‍ നിറച്ചുണ്ടാക്കുന്ന ബോംബ് ആണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.