റഷ്യന്‍ വെബ്‌സൈറ്റുകളില്‍ ഉക്രെയ്ന്‍ ഹാക്കര്‍മാരുടെ വിളയാട്ടം

റഷ്യന്‍ വെബ്‌സൈറ്റുകളില്‍ ഉക്രെയ്ന്‍ ഹാക്കര്‍മാരുടെ വിളയാട്ടം

കിവ്: റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം സൈബർ ഇടങ്ങളിലേക്കും വ്യാപിക്കുന്നു. അനോണിമസ് എന്ന പേരിലുള്ള ഹാക്കര്‍മാരുടെ കൂട്ടായ്മ റഷ്യയുടെ വാര്‍ത്താ ഏജന്‍സിയായ ആര്‍.ടി ന്യൂസ്​ അടക്കമുള്ള ചാനലുകളും അവയുടെ വെബ്​ സൈറ്റുകളും ഹാക്ക്​ ചെയ്തു.​ സര്‍ക്കാര്‍ വെബ്​ സൈറ്റുകളെയും ആക്രമിച്ചിട്ടുണ്ട്​.

ഒന്നിലധികം ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ്​ ഹാക്ക്​ ചെയ്തത് എന്ന വിവരം അനോണിമസ്​ കൂട്ടായ്മ പുറത്തുവിട്ടത്​. റഷ്യന്‍ ടി.വി ചാനലുകളില്‍ ഉക്രെയ്നിയന്‍ ഗാനങ്ങള്‍ പ്രദര്‍ശിപ്പിച്ചും ക്രെംലിന്‍ സര്‍ക്കാര്‍ നെറ്റ്​വര്‍ക്കുകള്‍ പ്രവര്‍ത്തനരഹിതമാക്കിയും ഹാക്കര്‍മാര്‍ പ്രസിഡന്‍റ്​ വ്ലാദിമിര്‍ പുടിനെ വെല്ലുവിളിക്കുകയാണ്​. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ ഡ്യുമ ഹാക്ക്​ ചെയ്യപ്പെട്ടിട്ടുണ്ട്​. വെബ്​സൈറ്റുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാക്കുകയും ചിലതിന്‍റെ പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്തിരിക്കുകയാണ്​.



സൈബര്‍ സ്‌പേസില്‍ റഷ്യയെ നേരിടാന്‍ 'ഐടി ആര്‍മി' ആരംഭിച്ചതായി ഉക്രെയ്‌ന്‍ ഉപപ്രധാനമന്ത്രി പറഞ്ഞതിന്​ പിന്നാലെയാണ്​ കടുത്ത സൈബര്‍ യുദ്ധവുമായി അജ്ഞാത സംഘമെത്തുന്നത്​. ഹാക്കര്‍ കൂട്ടായ്​മയായ അനോണിമസ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്​. "അനോണിമസ്​ റഷ്യയുമായി യുദ്ധത്തിലാണ്. കാത്തിരിക്കുക" -അവര്‍ ട്വീറ്റ്​ ചെയ്തു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടേതടക്കമുള്ള മുന്‍നിര വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ കൂട്ടായ്മയാണ്​ 'അനോണിമസ്'.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.