ദുബായ്: റഷ്യ- ഉക്രെയ്ന്‍ പ്രതിസന്ധിക്ക് നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ അന്‍വർ ഗർഗാഷ്.
ലോകം പ്രയാസകരമായ പരീക്ഷണത്തെ അഭിമുഖീകരിക്കുകയാണെന്ന് ട്വീറ്റിലൂടെ അദ്ദേഹം പ്രതികരിച്ചു. അക്രമങ്ങള്‍ ഒഴിവാക്കി നയതന്ത്രതലത്തില്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സമൂഹത്തിന്‍റെ അടിത്തറയ്ക്ക് ഭീഷണിയാകുന്നതാണ് ഇത്തരം പ്രതിസന്ധികളെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. എന്നും ഐക്ര്യ രാഷ്ട്ര സംഘടനയുടെ അടിസ്ഥാന തത്വത്തിലും അന്താരാഷ്ട്ര നിയമത്തിലും അടിയുറച്ചതായിരിക്കും യുഎഇയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
സംഘർഷം അവസാനിപ്പിക്കുന്നതിന് അംഗരാജ്യങ്ങളുമായുളള യോജിച്ച പ്രവർത്തനത്തിന് തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി ലാന നുസൈബെ സുരക്ഷാ കൗണ്‍സിലിനോട് നേരത്തെ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.