• Mon Mar 31 2025

കൊല്ലപ്പെടുകയും പിടിയിലാവുകയും ചെയ്ത റഷ്യന്‍ സൈനികരെക്കുറിച്ചറിയാന്‍ ഉക്രെയ്ന്‍ വെബ്സൈറ്റ്

കൊല്ലപ്പെടുകയും പിടിയിലാവുകയും ചെയ്ത  റഷ്യന്‍ സൈനികരെക്കുറിച്ചറിയാന്‍ ഉക്രെയ്ന്‍ വെബ്സൈറ്റ്

കീവ്: റഷ്യ - ഉക്രെയ്ൻ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെടുകയും പിടിയിലാവുകയും ചെയ്ത റഷ്യൻ സൈനികരെക്കുറിച്ച് അവരുടെ കുടുംബാംഗങ്ങൾക്ക് വിവരം ലഭിക്കുന്നതിനായി വെബ്സൈറ്റ് ഒരുക്കി ഉക്രെയ്ൻ.

200.rf.com എന്ന വെബ്സൈറ്റിൽ മരിച്ച സൈനികരുടെ മൃതശരീരത്തിന്റെയും മറ്റ് രേഖകളുടെയും ചിത്രം നൽകിയിട്ടുണ്ട്.
പിടിക്കപ്പെട്ടുവെന്ന് സൈനികർ സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ വീഡിയോകളും ഇതിലുണ്ട്. പ്രിയപ്പെട്ടവർക്ക് എന്തു സംഭവിച്ചു എന്നറിയാതെ പല റഷ്യക്കാരും കഷ്ടപ്പെടുകയാണെന്നും അതിനാലാണ് വെബ്സൈറ്റ് തയ്യാറാക്കിയതെന്നും ഉക്രെയ്ൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വിക്ടർ ആൻഡ്രൂസിവ് പറഞ്ഞു.

200-ഓളം റഷ്യൻ സൈനികരെ ഇതുവരെ പിടികൂടിയെന്നും 3000-ത്തിലേറെപ്പേരെ വധിച്ചെന്നുമാണ് ഉക്രെയ്ൻ അവകാശപ്പെടുന്നത്. ഇവരുടെയെല്ലാം വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് വിക്ടർ പറഞ്ഞു. എന്നാൽ, കൊല്ലപ്പെട്ട ഉക്രെയ്ൻ സൈനികരുടെ വിവരം റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.