ആകാശാതിര്‍ത്തികള്‍ അടഞ്ഞതോടെ ഇരട്ടി സമയം വരെ അധിക യാത്രചെയ്ത് റഷ്യന്‍ വിമാനങ്ങള്‍

 ആകാശാതിര്‍ത്തികള്‍ അടഞ്ഞതോടെ ഇരട്ടി സമയം വരെ അധിക യാത്രചെയ്ത് റഷ്യന്‍ വിമാനങ്ങള്‍

ബ്രസല്‍സ്: റഷ്യന്‍ വിമാനങ്ങള്‍ക്ക് യൂറോപ്പിലെ ഒരു രാജ്യത്തേക്കും പ്രവേശിക്കാനാവാത്ത വിധം ആകാശ വിലക്ക്; നിരോധനം കാരണം രാജ്യത്തിന് പുറത്തേക്ക് വടക്കു കിഴക്കന്‍ മേഖലയിലെത്താന്‍ ഏറെ ദൂരം അധിക യാത്രചെയ്യേണ്ട അവസ്ഥയിലാണ് റഷ്യന്‍ വിമാനങ്ങള്‍.

റഷ്യക്കെതിരെ വിവിധ തരത്തിലുള്ള ഉപരോധം സൃഷ്ടിക്കുന്ന രാജ്യങ്ങള്‍ ആകാശ അതിര്‍ത്തികള്‍ അടച്ച് നീക്കം ശക്തമാക്കുകയാണ്.നിലവില്‍ റഷ്യക്ക് ശക്തമായ പിന്തുണ നല്‍കുന്ന ബലാറസിനും വ്യോമപാത നിരോധനം പ്രശ്നമാകും. ഇതിന് പിന്നാലെ റഷ്യയും വിമാനങ്ങള്‍ക്കു വിലക്കു പ്രഖ്യാപിച്ചു.

നിരോധനം റഷ്യയുടെ ഔദ്യോഗിക വിമാനങ്ങള്‍ക്ക് മാത്രമല്ല റഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത് സ്വകാര്യ വിമാനങ്ങള്‍ക്കും ബാധകമാണ്.റഷ്യയെ നിലവില്‍ സഹായിക്കുന്ന ബലാറസിന്റെ വിമാനങ്ങളെ യൂറോപ്പ് കഴിഞ്ഞ വര്‍ഷം തടഞ്ഞിരുന്നു. ഒരു മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനായി ഒരു വിമാനം നിര്‍ബന്ധിച്ച് താഴെ ഇറക്കിയതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ സംയുക്തമായി ഉപരോധം ഏര്‍പ്പെടുത്തിയത്.

റഷ്യയുടെ വിമാനങ്ങള്‍ക്ക് സെര്‍ബിയയിലെ ബെല്‍ഗ്രേഡിലേക്ക് ഇന്നലെ നിരോധനം കാരണം പറക്കാല്‍ തടസ്സമായി. നിലവില്‍ രണ്ടര മണിക്കൂര്‍ കൊണ്ട് പറന്നെത്താവുന്ന യാത്രയാണ് ഇരട്ടി സമയം എടുക്കുന്നത്. വിവിധ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങേണ്ടതിനാല്‍ അഞ്ച് മണിക്കൂര്‍ സമയം എടുത്താണ് റഷ്യന്‍ വിമാനം ബെല്‍ഗ്രേഡിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.