പാരിസ് മോഡല്‍ ആക്രമണത്തിനു പദ്ധതിയിട്ടു ; സ്പെയിനില്‍ അഞ്ച് പാക് പൗരന്മാര്‍ അറസ്റ്റില്‍

പാരിസ് മോഡല്‍ ആക്രമണത്തിനു പദ്ധതിയിട്ടു ; സ്പെയിനില്‍ അഞ്ച് പാക് പൗരന്മാര്‍ അറസ്റ്റില്‍

മാഡ്രിഡ് : സ്പെയിനില്‍ പാരീസ് മോഡല്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന അഞ്ച് പാക് ഭീകരര്‍ പിടിയില്‍. സ്പെയിനിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇസ്ലാമിക ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പാകിസ്താന്‍ സ്വദേശികളാണ് പിടിയിലായത്.

ഇസ്ലാമിക മതവിശ്വാസികള്‍ക്കിടയില്‍ ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനിടെ ഇസ്ലാംവിരുദ്ധരെ വധിക്കാനും നിര്‍ദ്ദേശം നല്‍കിയെന്നാണ് കണ്ടെത്തല്‍. ബാഴ്സലോണ, ജെറോണ, ഉബെദ (ജെയ്ന്‍), ഗ്രനാഡ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്.തുടര്‍ന്ന് സ്‌പെയിന്‍ നാഷണല്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

പിടിക്കപ്പെട്ടവരെല്ലാം കൗമാരക്കാരായ വിദ്യാര്‍ത്ഥികളാണ്. ഇവര്‍ ഫേസ്ബുക്ക്, ടിക്-ടോക് എന്നിവയിലൂടെ ഉര്‍ദു ഭാഷയിലാണ് തീവ്ര ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്. തങ്ങളുടെ വിശുദ്ധ മതത്തിനെതിരെ നില്‍ക്കുന്നവരെ വധിക്കാനുള്ള ആഹ്വാനം ഞെട്ടിക്കുന്നതാണെന്ന് സ്പാനിഷ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

കാര്‍ട്ടൂണിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന പേരില്‍ ചാര്‍ളീ ഹെബ്ഡോ മാസികയുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നതിന്റെ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സ്പെയിനിലും പാക് പൗരന്മാര്‍ പിടിയിലായത്. 2015ലാണ് പാരിസില്‍ പാക് ഭീകരര്‍ ആക്രമണം നടത്തിയത്. അന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാമത് നടന്ന ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.


വര്‍ഷങ്ങളായി നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് അഞ്ചുപേരേയും പിടികൂടിയത്. എല്ലാവരും 20 വയസ്സുമാത്രം പ്രായമുള്ളവരാണ്. ഇവരെല്ലാം ഐ.എസിന്റേയും അല്‍ഖ്വയ്ദയുടേയും ആരാധകരാണ്. ഇവര്‍ പ്രവര്‍ത്തിക്കുന്നത് പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തെഹരീക് ഇ ലബ്ബായിക് പാകിസ്താന് (ടിഎല്‍പി) വേണ്ടിയാണെന്നുമാണ് കണ്ടെത്തല്‍.

കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കാനും രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇവര്‍ ശ്രമിച്ചിരുന്നത്. ഇവര്‍ നേരിട്ട് അക്രമത്തില്‍ പങ്കെടുത്തിട്ടില്ല എന്നതിനാല്‍ കരുതലെന്ന നിലയില്‍ ജയിലിലാക്കുകയായിരുന്നു. നാഷണല്‍ ഹൈക്കോര്‍ട്ട് ജഡ്ജ് മാന്വല്‍ ഗാര്‍ഷിയയാണ് തടവിലാക്കാന്‍ ഉത്തരവിട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.