റഷ്യന്‍ ആയുധ വ്യാപാരിയുടെ ആഡംബര നൗക പാതി മുക്കി; ഉക്രെയ്‌നി ജോലിക്കാരന്‍ സ്പെയിനില്‍ അറസ്റ്റില്‍

റഷ്യന്‍ ആയുധ വ്യാപാരിയുടെ ആഡംബര നൗക പാതി മുക്കി; ഉക്രെയ്‌നി ജോലിക്കാരന്‍ സ്പെയിനില്‍ അറസ്റ്റില്‍

മാഡ്രിഡ്: റഷ്യന്‍ പൗരന്റെ കോടികളുടെ ആഡംബര ഉല്ലാസ നൗക സ്പെയിനിലെ കടലില്‍ മുക്കാന്‍ ശ്രമിച്ച ഉക്രെയ്ന്‍ പൗരന്‍ അറസ്റ്റില്‍.നൗക പാതിയോളം മുങ്ങി. റഷ്യ ഉക്രെയന് മേല്‍ നടത്തുന്ന അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് ടാറസ് ഓസ്തപ്ചുക്ക് 7 മില്യണ്‍ യൂറോ(58 കോടിയോളം രൂപ)വില വരുന്ന ആഡംബര ഉല്ലാസ നൗക നശിപ്പിക്കാന്‍ ശ്രമിച്ചത്.

ലേഡി അനസ്താസിയ എന്ന് പേരുള്ള യാനത്തിന് അഞ്ച് അത്യാഡംബര ക്യാബിനുകളുണ്ട്. 156 അടിയാണ് നീളം. റഷ്യന്‍ കമ്പനിയായ റോസോറോനി എക്സ്പോര്‍ട്ട് സിഇഒ അലക്സാണ്ടര്‍ മിജീവിന്റെ ഉടമസ്ഥതയിലുള്ള നൗകയില്‍ ഷിപ്പ് എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു ടാറസ്. റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് ഇയാള്‍ എഞ്ചിന്‍ റൂമിലേക്കുള്ള വാള്‍വുകള്‍ തുറന്നുവിട്ട് ആഡംബര ഉല്ലാസ നൗക മുക്കാനുള്ള ശ്രമമാണ് നടത്തിയത്. പാതി മുങ്ങുമ്പോഴേക്കും ഇയാളെ സ്പാനിഷ് സിവില്‍ ഗാര്‍ഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.


ആയുധങ്ങള്‍, കപ്പലുകള്‍, ടാങ്ക്, സായുധ വാഹനങ്ങള്‍ ഇവയുടെ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് റോസോറോനി എക്സ്പോര്‍ട്ട്സ്.'ഞാന്‍ ചെയ്ത പ്രവര്‍ത്തിയില്‍ എനിക്ക് പാശ്ചാത്താപമില്ല, ഇനിയും അവസരം കിട്ടിയാല്‍ ഇത് തന്നെ ചെയ്യു'മെന്നാണ് ടാറസ് കോടതിയില്‍ പറഞ്ഞത്.തന്റെ റഷ്യന്‍ മുതലാളി ഒരു ആയുധ വ്യാപാരിയാണെന്നും ഉക്രെയ്ന്‍ ജനങ്ങളെ കൊല്ലാന്‍ അയാള്‍ ആയുധം വില്‍ക്കുന്നതിനാലാണ് ഇത് ചെയ്തതെന്നും ടാറസ് കോടതിയില്‍ വ്യക്തമാക്കി.

പത്ത് വര്‍ഷത്തോളമായി തന്റെ മുതലാളിക്ക് വേണ്ടി ജോലി ചെയ്യുന്നു. ടിവിയില്‍ യുദ്ധത്തിന്റെ ദൃശ്യങ്ങളില്‍ കീവിലെ ഒരു കെട്ടിടത്തില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ കണ്ടു. അത് തന്റെ മുതലാളിയുടെ കമ്പനിയുടെ ഹെലികോപ്റ്ററായിരുന്നു. അവര്‍ നിരപരാധികളെ ആക്രമിക്കുകയാണെന്ന് ടാറസ് പറഞ്ഞു. സ്പെയിനില്‍ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഉടന്‍ ഉക്രെയിനിലേക്ക് പോയി റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ പങ്കെടുക്കും- ടാറസ് കൂട്ടിച്ചര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.