ഉക്രെയ്ൻ അധിനിവേശം; റഷ്യയിലെ സിനിമാ റിലീസുകൾ നിർത്തിവച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ

ഉക്രെയ്ൻ അധിനിവേശം; റഷ്യയിലെ സിനിമാ റിലീസുകൾ നിർത്തിവച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ

കീവ്: ഉക്രെയ്നെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയിലെ സിനിമാ റിലീസുകൾ നിർത്തിവച്ച് പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകൾ.

വാർണർ ബ്രോസും ഡിസ്നിയും സോണിയും അടക്കമുള്ള സ്റ്റുഡിയോകളാണ് റഷ്യയിൽ സിനിമാ റിലീസ് നിർത്തിവെക്കുകയാണെന്ന പ്രസ്താവന പുറത്തിറക്കിയത്. വാർണർ ബ്രോസിൻ്റെ ‘ദി ബാറ്റ്മാൻ’, ഡിസ്നിയുടെ ‘ടേണിംഗ് റെഡ്’ എന്നീ സിനിമകളാണ് ഈ ആഴ്ച റഷ്യയിൽ റിലീസാവാനിരുന്നത്.

പിക്സറിൻ്റെ ‘ടേണിംഗ് റെഡ്’ അടക്കമുള്ള സിനിമകളുടെ റിലീസ് റഷ്യയിൽ താത്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്ന് ഡിസ്നി വാർത്താകുറിപ്പിൽ അറിയിച്ചു. കാര്യങ്ങളുടെ പുരോഗതിയനുസരിച്ച് ഇക്കാര്യത്തിൽ തുടർ തീരുമാനങ്ങളുണ്ടാവുമെന്നും ഡിസ്നി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.