കീവ്: 'നാടിനും സ്വാതന്ത്യത്തിനും വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണിത്. ആര്‍ക്കും ഞങ്ങളെ തകര്‍ക്കാനാവില്ല. ഞങ്ങളുടെ കരുത്ത് എന്താണെന്ന് ഞങ്ങള്‍ തെളിയിച്ചു. റഷ്യയുമായുള്ള യുദ്ധത്തില്‍ ഞങ്ങള്‍ക്കൊപ്പമാണെന്ന് യുറോപ്യന്‍ രാജ്യങ്ങള്‍ തെളിയിക്കണം' - ഓണ്‍ലൈനായി യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തപ്പോള്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞ വാക്കുകളാണിത്.
സെലെന്‍സ്‌കിയുടെ പ്രസംഗം അവസാനിച്ചതിന് പിന്നാലെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ എഴുന്നേറ്റു നിന്നാണ് കൈയടിച്ചത്. സെലന്‍സ്‌കിക്ക് പുറമേ ഉക്രെയ്ന്‍ പാര്‍ലമെന്റ് സ്പീക്കറും യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു.
എന്നാല്‍ ലക്ഷ്യം കാണും വരെ ഉക്രെയ്‌നെതിരേയുള്ള ആക്രമണം തുടരുമെന്ന നിലപാടിലാണ് റഷ്യ. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉക്രെയ്‌നെ കളിപ്പാവയാക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.