മോസ്‌കോ:ഉക്രെയ്ന്‍ യുദ്ധത്തിനെതിരായി റഷ്യന്‍ പൗരന്മാര്‍ തയ്യാറാക്കുന്ന ഹര്‍ജിയില്‍ ഒപ്പിടാന്‍ അഭൂതപൂര്‍വമായ ആവേശം. Change.org നിവേദനം ഒരു ദശലക്ഷത്തിലധികം ഒപ്പുകള്‍ ശേഖരിച്ചു കഴിഞ്ഞു. റഷ്യന്‍ ഭാഷയില്‍ 'യുദ്ധം വേണ്ട' എന്ന തലക്കെട്ടോടെയുള്ള ഹര്‍ജിയിലേക്കുള്ള ഒപ്പിടല്‍ മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ ലെവ് പോനോമരേവ് ആണ് സമാരംഭിച്ചത്.
കൂടാതെ റഷ്യയുടെ പല പ്രൊഫഷണല്‍ ഓര്‍ഗനൈസേഷനുകളിലെയും അംഗങ്ങള്‍ സമാനമായ നിവേദനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മറ്റൊരു റഷ്യന്‍ വെബ്‌സൈറ്റിലുള്ള യുദ്ധത്തിനെതിരായ അപേക്ഷയില്‍ കലാകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, സംഗീതജ്ഞര്‍, സാമ്പത്തിക വിദഗ്ധര്‍, അക്കാദമിക് മേഖലയിലുള്ളവര്‍ തുടങ്ങിയവരും പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം 1,00,000 വ്യക്തികളാണ ഈ അപേക്ഷയില്‍ ഒപ്പുവെച്ചത്.
അഞ്ച് ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ മിഖായേല്‍ സൈഗര്‍, ഡോക്യുമെന്ററി ഫിലിം മേക്കര്‍ യൂറി ഡഡ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ റഷ്യക്കാരും യുദ്ധത്തിനെതിരെ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ മോസ്‌കോയിലും മറ്റ് റഷ്യന്‍ നഗരങ്ങളിലുമായി നിരവധി പേരാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. യുദ്ധത്തിനെതിരെയും പുടിന്റെ അധിനിവേശ നടപടിക്കെതിരെയും ശബ്ദമുയര്‍ത്തി തെരുവിലിറങ്ങിയ ആയിരക്കണക്കിന് പേരെ ഇതിനകം റഷ്യന്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് നീക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.