'ഓപ്പറേഷന്‍ ഗംഗ' രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രി വി.കെ സിംഗ് പോളണ്ടില്‍

'ഓപ്പറേഷന്‍ ഗംഗ' രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രി വി.കെ സിംഗ് പോളണ്ടില്‍

വാഴ്സോ:ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുന്ന 'ഓപ്പറേഷന്‍ ഗംഗ' രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിംഗ് പോളണ്ടിലെത്തി. ഉക്രെയ്ന്റെ അയല്‍രാജ്യമായ പോളണ്ടില്‍ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

പോളണ്ടിലെ വാഴ്സോയില്‍ സ്ഥിതിചെയ്യുന്ന ഗുരുദ്വാരയായ ഗുരു സിംഗ് സാഭയില്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നേരില്‍ക്കണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു. എല്ലാവരെയും കേന്ദ്ര സര്‍ക്കാര്‍ സുരക്ഷിതരായി ഇന്ത്യയിലെത്തിക്കുമെന്ന് ഉറപ്പു നല്‍കി.

ഇന്ത്യയുടെ റോഡ് ഗതാഗത-ഹൈവേ സഹമന്ത്രിയും സിവില്‍ ഏവിയേഷന്‍ സഹമന്ത്രിയുമാണ് കരസേന മേധാവിയായിരുന്ന ജനറല്‍ വിജയ് കുമാര്‍ സിംഗ്. ഉക്രെയ്നില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും ഇന്ത്യന്‍ എംബസിയും വിദേശകാര്യമന്ത്രാലയവും പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ യഥാസമയം ശ്രദ്ധിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

https://twitter.com/i/status/1498659115346071552


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.