'ജനങ്ങളെ പ്രേരിപ്പിക്കാനാണ് തോക്കെടുത്ത് ഫോട്ടോയ്ക്കു നിന്നത് ': പോരാട്ടത്തിനിറങ്ങില്ലെന്ന് മുന്‍ മിസ് ഉക്രെയ്ന്‍

 'ജനങ്ങളെ പ്രേരിപ്പിക്കാനാണ് തോക്കെടുത്ത് ഫോട്ടോയ്ക്കു നിന്നത് ': പോരാട്ടത്തിനിറങ്ങില്ലെന്ന് മുന്‍ മിസ് ഉക്രെയ്ന്‍

കീവ്: റഷ്യയുടെ ഉക്രെയ്ന്‍ ആക്രമണത്തെ ചെറുക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാനാണ് താന്‍ തോക്കു കയ്യിലെടുത്ത് ഫോട്ടോയ്ക്കു നിന്നുകൊടുത്തതെന്ന് മുന്‍ മിസ് ഉക്രെയ്ന്‍ അനസ്താസിയ ലെന്ന. സൈന്യത്തില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത ലെന്ന തളളി. അവര്‍ സൈന്യത്തില്‍ ചേര്‍ന്നതായുള്ള വാര്‍ത്ത ലോകമാകെ പ്രചരിച്ചിരുന്നു.

മോഡല്‍ ആയ മുന്‍ മിസ് ഉക്രെയ്ന്‍ തോക്ക് പിടിച്ച നില്‍ക്കുന്ന ചിത്രവും ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുന്ദരിയുടെ ധീരതയെയും രാജ്യസ്നേഹത്തെയും പ്രകീര്‍ത്തിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തുകയും ചെയ്തു.

മോഡല്‍ തോക്ക് പിടിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടതിന് ശേഷമാണ് വാര്‍ത്ത പ്രചരിച്ചത്. മുന്‍ മിസ് ഉക്രെയ്ന്‍ സൈന്യത്തില്‍ ചേര്‍ന്നതായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. താന്‍ തോക്ക് പിടിച്ചിരിക്കുന്ന ഫോട്ടോ യുദ്ധബാധിതരായ രാജ്യത്തെ പൗരന്മാരെ 'പ്രചോദിപ്പിക്കാന്‍' മാത്രമാണെന്ന് മോഡല്‍ വ്യക്തമാക്കി. താന്‍ സൈനിക സേനയില്‍ ചേര്‍ന്നിട്ടില്ലെന്ന് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു.

ലെന്ന എഴുതി, 'ഞാന്‍ ഒരു സൈനിക വ്യക്തിയല്ല, ഒരു സാധാരണ മനുഷ്യ ജീവി. നിലവിലെ സാഹചര്യം കാരണം ഞാന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു!എന്റെ രാജ്യത്തെ എല്ലാ ആളുകളെയും പോലെ ഒരു വ്യക്തി. എല്ലാ ചിത്രങ്ങളും ആളുകളെ പ്രചോദിപ്പിക്കാനുള്ള എന്റെ പ്രൊഫൈല്‍. ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ എനിക്ക് ബുധനാഴ്ച വരെ ഒരു സാധാരണ ജീവിതം ഉണ്ടായിരുന്നു. ഞങ്ങളുടെ ഉക്രെയ്‌നിലെ സ്ത്രീകള്‍ ശക്തിയും ആത്മവിശ്വാസവും ഉളളവര്‍ ആണെന്ന് കാണിക്കുന്നതല്ലാതെ ഞാന്‍ ഒരു പ്രചരണവും നടത്തുന്നില്ല. എന്റെ രാജ്യത്തോടുള്ള എല്ലാ ശ്രദ്ധയും പിന്തുണയും ഞാന്‍ അറിയിക്കുന്നു. ഉക്രെയ്നിലെ എല്ലാ ആളുകളും റഷ്യന്‍ ആക്രമണത്തിനെതിരെ എല്ലാ ദിവസവും പോരാടുന്നു, ഞങ്ങള്‍ വിജയിക്കും!'

2015ല്‍ മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരത്തില്‍ അനസ്താസിയ ലെന്ന മിസ് ഉക്രെയ്ന്‍ കിരീടം നേടിയിരുന്നു. കീവിലെ സ്ലാവിസ്റ്റിക് സര്‍വകലാശാലയില്‍ നിന്നാണ്് ബിരുദമെടുത്തത്.

മുന്‍ മിസ് ഉക്രെയ്ന്‍ തന്റെ മുന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ എഴുതിയത് ഇങ്ങനെയാണ്: 'രാജ്യത്തിന് വേണ്ടി പോരാടാന്‍ നിരവധി ആളുകള്‍ തയ്യാറാണ്. അവര്‍ എന്നോട് ആയുധങ്ങള്‍ ആവശ്യപ്പെടുന്നു. പലര്‍ക്കും സൈനിക പശ്ചാത്തലമുണ്ട്, അതുകൊണ്ടാണ് ഞങ്ങള്‍ സിവിലിയന്‍ പ്രതിരോധം നിര്‍മ്മിച്ചത്. തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്ന ഏതൊരു പുരുഷനും സ്ത്രീക്കും ആയുധമെടുത്ത് അതിനെ പ്രതിരോധിക്കാന്‍ കഴിയും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.