മോസ്‌കോ: ഉക്രെയ്‌നിലെ ആക്രമണങ്ങളെ തുടര്‍ന്ന് വിവിധ രാജ്യങ്ങളും സംഘടനകളും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതിസന്ധിയിലായ റഷ്യയെ രക്ഷിക്കാന്‍ ആഭ്യന്തര നടപടികള്‍ സ്വീകരിച്ച് പുടിന്‍ ഭരണകൂടം. വിദേശ കറന്‍സിയായി 10,000 ഡോളറില്‍ കൂടുതല്‍ ഉള്ള സമ്പന്നര്‍ രാജ്യം വിട്ടുപോകരുതെന്ന് പുടിന്‍ ഉത്തരവിട്ടു.
ഉക്രെയ്‌നെ ആക്രമിച്ചതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങളും സംഘടനകളും റഷ്യയ്ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവയാണ് പ്രധാനമായി ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതിന് പുറമേ ആപ്പിള്‍ പോലെയുള്ള കമ്പനികളും തങ്ങളുടെ ഉല്‍പന്നങ്ങള്‍ റഷ്യയില്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്.
വിവിധ തലങ്ങളില്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് റഷ്യ. ഇതിനെതിരെ റഷ്യയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ് പിടിച്ചുനില്‍ക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ റഷ്യ തേടിയത്.
സമ്പന്നര്‍ നാടുവിട്ട് പോകുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് പുടിന്‍ പുതിയ ഉത്തരവ് ഇറക്കിയത്. യുദ്ധം തുടങ്ങിയ ശേഷം റഷ്യയിലെ സമ്പന്നര്‍ സ്വന്തം വിമാനങ്ങളിലും ആഢംബര നൗകകളിലും രാജ്യം വിട്ടു പോകുന്നത് നേരത്തെ വാര്‍ത്തയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.