കീവ്: ഉക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. കിഴക്കന്‍ ഉക്രെയ്‌നിലെ നഗരമായ സുമി റഷ്യന്‍ അതിര്‍ത്തിക്കു തൊട്ടടുത്താണ്. ഇവിടെ അഞ്ഞൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണു നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങിക്കിടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഇവിടെ നിന്നു റഷ്യയിലേക്കു രണ്ട് മണിക്കൂര്‍ യാത്ര മതി. എന്നാല്‍ രക്ഷാപ്രവര്‍ത്തനം സജീവമായ ഉക്രെയ്‌ന്റെ പടിഞ്ഞാറു ഭാഗത്തേക്ക് 20 മണിക്കൂര്‍ യാത്ര ചെയ്യണം. റഷ്യയും ഉക്രെയ്‌നും ഏറ്റുമുട്ടുന്ന പ്രദേശത്തുകൂടെ ഇത്രയധികം ദൂരം യാത്ര ചെയ്യുന്നത് അതീവ അപകടകരമാണ്. അതിനാല്‍ റഷ്യ വഴി ഇന്ത്യന്‍ എംബസി തങ്ങളെ രക്ഷപ്പെടുത്തണമെന്നാണ് വിദ്യാര്‍ഥികള്‍ അഭ്യര്‍ഥന.
കൈയില്‍ കരുതിയ ആഹാരം തീരുകയാണെന്നും ജീവനില്‍ ആശങ്കയുണ്ടെന്നും സുമിയില്‍ ബങ്കറില്‍ കഴിയുന്ന മലയാളി വിദ്യാര്‍ഥികള്‍ പറയുന്നു. മാത്രമല്ല മൊബൈലിന് റേഞ്ച് ലഭിക്കാത്തതിനാല്‍ പുറം ലോകവുമായി ബന്ധപ്പെടാനാകുന്നില്ല.
അവിടുത്ത സ്ഥിതി സങ്കീര്‍ണമാണെന്നു കണ്ണൂരില്‍ തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥികളും വ്യക്തമാക്കിയിരുന്നു. യുദ്ധ മേഖലയില്‍ ഉള്‍പ്പെട്ടവര്‍ ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്നുണ്ട്. ഇവിടങ്ങളിലുള്ളവര്‍ക്ക് അതിര്‍ത്തികളിലേക്ക് എത്താന്‍ കഴിയുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഓപ്പറേഷന്‍ ഗംഗ ഹെല്‍പ്ലൈന്‍ നമ്പരുകള്‍ യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി പോളണ്ട്, റുമേനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. 'OpGanga Helpline' (@opganga) എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലും സഹായം ലഭ്യമാണ്. താഴെപ്പറയുന്ന നമ്പരുകളിലും ഇമെയില്‍ ഐഡികളിലും ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പോളണ്ട് ഹെല്‍പ്ലൈന്‍ നമ്പറുകള്‍: +48225400000, +48795850877, +48792712511 [email protected] എന്ന ഇമെയിലിലും ബന്ധപ്പെടാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.