അപകട സമയത്ത് പാക്, തുര്‍ക്കി വിദ്യാര്‍ഥികള്‍ക്കും അതിര്‍ത്തി കടക്കാന്‍ തുണയായത് ഇന്ത്യന്‍ പതാക

അപകട സമയത്ത് പാക്, തുര്‍ക്കി വിദ്യാര്‍ഥികള്‍ക്കും അതിര്‍ത്തി കടക്കാന്‍ തുണയായത് ഇന്ത്യന്‍ പതാക

ന്യൂഡല്‍ഹി: ഉക്രെയ്‌നിലെ യുദ്ധ മുഖത്തുനിന്ന് അയല്‍ രാജ്യമായ റൊമാനിയയില്‍ എത്തിച്ചേരാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പുറമേ പാക്, തുര്‍ക്കി വിദ്യാര്‍ഥികള്‍ക്കും തുണയായത് ഇന്ത്യന്‍ ദേശീയ പതാക. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പാകിസ്ഥാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളും ഇന്ത്യന്‍ പതാക കൈയ്യിലേന്തി അതിര്‍ത്തി കടന്നു.

ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനും അതിര്‍ത്തികള്‍ കടക്കാനും ഇന്ത്യന്‍ പതാക ഉപയോഗിക്കണമെന്ന് ഉക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് വിദ്യാര്‍ഥികള്‍ പതാകയുമായി റൊമാനിയന്‍ അതിര്‍ത്തിയിലേക്ക് തിരിച്ചത്.

ഇന്ത്യന്‍ പതാക കൈയ്യിലുണ്ടായിരുന്നതുകൊണ്ട് വഴിയില്‍ ആക്രമണങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നും യാത്രയില്‍ പല പ്രതിബന്ധങ്ങളും മറികടക്കാന്‍ പതാക പ്രയോജനപ്പെട്ടതായും വിദ്യര്‍ഥികള്‍ പറഞ്ഞു.

കൈയില്‍ പതാക ഇല്ലാതിരുന്നതിനാല്‍ അടുത്തുള്ള കടകളില്‍ നിന്ന് കര്‍ട്ടനും സ്‌പ്രേ പെയിന്റും വാങ്ങി അവ ഉപയോഗിച്ച് പതാക ഉണ്ടാക്കി. തുടര്‍ന്ന് ഇതുമായി അതിര്‍ത്തി കടക്കുകയായിരുന്നു. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി റൊമാനിയയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ കയറുന്നതിനാണ് വിദ്യാര്‍ഥികള്‍ ഉക്രെയ്ന്‍ അതിര്‍ത്തി കടന്നെത്തുന്നത്.

പാകിസ്താന്‍, തുര്‍ക്കി വിദ്യര്‍ഥികളും സമാനമായ രീതിയില്‍ ഇന്ത്യന്‍ പതാകകള്‍ ഉപയോഗിച്ച് അതിര്‍ത്തികള്‍ കടക്കുന്നുണ്ടെന്നും ഉക്രെയ്‌നില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.