ഉക്രെയ്‌ന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ റഷ്യയുടെ സൈനിക വിപ്ലവ ശ്രമം പാളി ; യാനുകോവിചിനെ ഉപയോഗിച്ച് അധികാരം പിടിക്കാന്‍ പുതിയ നീക്കം

ഉക്രെയ്‌ന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ റഷ്യയുടെ സൈനിക വിപ്ലവ ശ്രമം പാളി ;  യാനുകോവിചിനെ ഉപയോഗിച്ച് അധികാരം പിടിക്കാന്‍ പുതിയ നീക്കം

കീവ്: സൈനിക വിപ്ലവത്തിനുളള ശ്രമം പാൡയതോടെ ഉക്രെയ്ന്‍ പിടിക്കാന്‍ പുതിയ തന്ത്രവുമായി വ്്‌ളാഡിമിര്‍ പുടിന്‍. ഇതിനായി മുന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിചിനെ രംഗത്തിറക്കാനാണ് നീക്കം.

കീഴടങ്ങാനുളള മുന്നറിയിപ്പ് അവഗണിച്ച് സാധാരണ ജനങ്ങള്‍ വരെ തങ്ങളോട് പൊരുതുന്നതാണ് റഷ്യ ഉക്രെയ്‌നില്‍ കാണുന്നത്്. തങ്ങളുടെ ചെറിയൊരു നുളള് മണ്ണുപോലും റഷ്യ സ്വന്തമാക്കാതിരിക്കാന്‍ ശക്തമായി പൊരുതുന്ന ഉക്രെയ്ന്‍ സൈനികരും റഷ്യയ്ക്ക് അപ്രതീക്ഷിത കാഴ്ചയായി.

ഇതോടെ ശക്തമായ ആക്രമണം തന്നെ റഷ്യ നടത്തുന്നത്. ഒപ്പം നിലവിലെ ജന സമ്മതനായ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെ പുറത്താക്കി അധികാരം തങ്ങളുടെ ആശ്രിതനായ മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിചിനെ ഏല്‍പ്പിക്കാനുളള ശ്രമങ്ങളാണ് റഷ്യ ഇപ്പോള്‍ നടത്തുന്നത്.

2014 ല്‍ രാജ്യത്ത് നടന്ന യൂറോമൈദാന്‍ വിപ്ലവത്തില്‍ അധികാരം നഷ്ടപ്പെട്ട് നാടുവിട്ടയാളാണ് 2010 ല്‍ ഉക്രെയ്‌ന്റെ നാലാം പ്രസിഡന്റായി അധികാരമേറ്റ യാനുകോവിച്. കീവില്‍ നടന്ന രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കുമൊടുവിലാണ് വിക്ടര്‍ യാനുകോവിച് അധികാര ഭ്രഷ്ടനായത്.

അന്ന് റഷ്യയിലേക്ക് നാടുവിട്ട വിക്ടര്‍ ഇപ്പോള്‍ തിരികെയെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. സെലെന്‍സ്‌കിയെ പുറത്താക്കി വിക്ടര്‍ യാനുകോവിചിനെ പ്രസിഡന്റാക്കി ഒരു പാവ സര്‍ക്കാരിനെ ഉക്രെയ്‌നില്‍ കൊണ്ടുവരാനുള്ള തന്ത്രങ്ങളാണ് പുടിന്‍ ഇപ്പോള്‍ നടത്തുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.