ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിൽ ലുലു ഹൈപ്പർ മാർക്കറ്റ്

ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിൽ ലുലു ഹൈപ്പർ മാർക്കറ്റ്

ദുബായ്: ലുലുവിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിൽ തുറന്നു. ആഗോള തലത്തിൽ 225-മത്തേതുമായ ഹൈപ്പർ മാർക്കറ്റ് ദുബായ് ഇൻവെസ്റ്റ്മെൻ്റ് പാർക്ക് ജനറൽ മാനേജർ ഒമർ അൽ മെസ്‌മർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു.

അടുത്ത മൂന്ന് നാല് വർഷത്തിനുള്ളിൽ ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 300 എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള പരിശ്രമത്തിലാണ്. കോവിഡ് ഉയർത്തിയ വെല്ലുവിളികൾ ഭരണാധികാരികളുടെ ദീർഘ വീക്ഷണത്തോടെയുള്ള നടപടികളുടെ ഫലമായി തരണം ചെയ്തിരിക്കുകയാണെന്ന് യൂസഫലി പറഞ്ഞു.

ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.ഐ.പി. 1 ൽ 95,000 വിസ്തൃതിയിൽ ആരംഭിച്ചിരിക്കുന്ന പുതിയ ഹൈപ്പർ മാർക്കറ്റിൽ ഗ്രോസറി, ഫ്രഷ് ഫുഡ് വിഭാഗങ്ങൾക്ക് പുറമെ ഇലക്ട്രോണിക്സിനും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.

ഹൈപ്പർ മാർക്കറ്റിനോടനുബന്ധിച്ച് മണി എക്സ്ചേഞ്ച്, ഫാർമസി, റസ്റ്റോറൻ്റ്, ബേക്കറി എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ അഷറഫ് അലി, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ വി.ഐ. സലീം, ഗ്രൂപ്പ് ഡയറക്ടർ എം. എ സലിം, റീജിയണൽ ഡയറക്ടർ ജെയിംസ് വർഗീസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.