മെല്‍ബണ്‍: ലോകക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ലെഗ്‌സ്പിന്നര്‍മാരിലൊരാളായ ഷെയ്ന്‍ വോണ്‍ (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്‌ലന്‍ഡിലെ വീട്ടിലായിരുന്നു അന്ത്യം. തായ്ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമാണ്. ആദ്യ ഐപിഎല്ലില്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്നു. 145 ടെസ്റ്റുകളില്‍ നിന്ന് 708 വിക്കറ്റുകള്‍ വീഴ്ത്തി. 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റുകളും ട്വന്റി-20യില്‍ 73 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റും നേടി. 1999ലെ ഏകദിന ലോകകപ്പ് ഓസ്‌ട്രേലിയ ജയിക്കാന്‍ പ്രധാന കാരണം സെമിഫൈനലില്‍ വോണ്‍ നേടിയ നാലു വിക്കറ്റുകളായിരുന്നു.
15 വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങിനിന്ന താരമായിരുന്നു വോണ്‍. മത്സരങ്ങളില്‍നിന്ന് വിരമിച്ച ശേഷം കമന്ററേറ്ററായും ക്രിക്കറ്റ് ലോകത്ത് സജീവമായി. ഇന്ന് രാവിലെ മറ്റൊരു ഓസ്‌ട്രേലിയന്‍ താരമായിരുന്നു റോഡ്‌നി മാര്‍ഷും അന്തരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.