പെഷവാര്‍ മോസ്‌കിലെ ചാവേര്‍ സ്ഫോടനം: മരണ സംഖ്യ 56 ആയി; പരിക്കേറ്റത് അറുപതിലേറെ പേര്‍ക്ക്

പെഷവാര്‍ മോസ്‌കിലെ ചാവേര്‍ സ്ഫോടനം: മരണ സംഖ്യ 56 ആയി; പരിക്കേറ്റത് അറുപതിലേറെ പേര്‍ക്ക്


ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ മോസ്‌കിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. ഉഗ്രസ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്.

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി എത്തിയ വന്‍ ജനക്കൂട്ടത്തിനിടയിലേക്ക് വെടിയുതിര്‍ക്കുകയും പിന്നീട് ചാവേര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെഷവാറിലെ കൊച്ച റിസാല്‍ദാറിലുള്ള ക്വിസ്സ ഖ്വാനി ബാസാര്‍ ഏരിയയില്‍ സ്ഥിതിചെയ്യുന്ന ജാമിയ മസ്ജിദിലാണ് ഭീകരാക്രമണമുണ്ടായത്.

പരിക്കേറ്റവരെ സമീപത്തെ ലേഡി റീഡിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ പെഷവാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മാരക സ്ഫോടനമായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ആക്രമണത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപലപിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ ആരോഗ്യ സേവനങ്ങളും ഉറപ്പുവരുത്തണമെന്ന് പോലീസിന് നിര്‍ദേശം നല്‍കി. പെഷവാര്‍ മുഖ്യമന്ത്രി മെഹ്‌മൂദ് ഖാനും ഭീകരാക്രമണത്തെ അപലപിച്ചു. സംഭവത്തില്‍ പെഷവാര്‍ ഐജിയോട് റിപ്പോര്‍ട്ട് തേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.