ന്യൂഡല്‍ഹി: ഉക്രെയിനോടും റഷ്യയോടും വെടിനിര്‍ത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ഇന്ത്യ. നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരാനാകുന്നില്ലെന്നും താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തണമെന്നും വിദേശകാര്യ മന്ത്രാലയം ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
റഷ്യ ഏര്‍പ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുത്താനാകുന്നില്ലെന്നും ഒഴിപ്പിക്കാനായി നല്‍കിയ ബസുകള്‍ക്ക് വിദ്യാര്‍ത്ഥികളുടെ അടുത്തെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ 130 ബസുകള്‍ റഷ്യ ഏര്‍പ്പെടുത്തിയിരുന്നു.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി പതിനാറ് വിമാനങ്ങളാണ് ഇന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാല്‍ കിഴക്കന്‍ ഉക്രെയ്‌നിലെ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ തിരിച്ചെത്തിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ 1070 മലയാളികളാണ് മടങ്ങിയെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.