കരുതലിന്റെ കരസ്പര്‍ശം; ഉക്രെയ്ന്‍ അഭയാര്‍ഥികളെ സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്ത് ജര്‍മ്മന്‍ കുടുംബങ്ങള്‍

കരുതലിന്റെ കരസ്പര്‍ശം; ഉക്രെയ്ന്‍ അഭയാര്‍ഥികളെ സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്ത് ജര്‍മ്മന്‍ കുടുംബങ്ങള്‍

ബെര്‍ലിന്‍: റഷ്യന്‍ അധിനിവേശത്തില്‍ എല്ലാം നഷ്ടപ്പെട്ട് പാലായനം ചെയ്യുന്ന ഉക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് താങ്ങും തണലുമായി ജര്‍മന്‍ ജനത. അഭയാര്‍ഥികളെ സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്യുന്ന പ്ലക്കാര്‍ഡുമായി നിരവധി ജര്‍മന്‍കാരാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്. 'താമസിക്കാന്‍ എന്റെ വീട്ടില്‍ മുറികളുണ്ട്' എന്ന പ്ലക്കാര്‍ഡുമായി ജര്‍മന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്ന ജര്‍മന്‍കാരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധപിടിച്ചുപറ്റി.

അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും സിം കാര്‍ഡുകളുമെല്ലാം കൈമാറുന്ന സന്നദ്ധ പ്രവര്‍ത്തകരും ഇവിടെയുണ്ട്. ജര്‍മന്‍ യുവാക്കളും വിവിധ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകളും വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. അഭയാര്‍ഥികളായെത്തുന്നവരുടെ ഭാഷ വിവര്‍ത്തനം ചെയ്ത് അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാനുമെല്ലാം നിരവധി പേരാണ് ഇവിടെയുള്ളത്. ഒരുകാലത്ത് ഹിറ്റ്‌ലറുടെ കൂട്ടക്കുരുതിയുടെ ദുഷ്‌പേരുമായി ജീവിച്ച ജര്‍മന്‍കാര്‍ ഇന്ന് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉദാത്ത മാതൃകയാണ് സൃഷ്ടിക്കുന്നതെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

'എന്റെ വീട്ടില്‍ എത്ര നാള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് താമസിക്കാം', 'വലിയ മുറി മൂന്ന് പേര്‍ക്ക് വരെ ഇവിടെ താമസിക്കാം','കുട്ടികള്‍ക്ക് സ്വാഗതം' എന്നിങ്ങനെയാണ് പ്ലക്കാര്‍ഡുകളിലുള്ളത്. ആര്‍ക്കെങ്കിലും 13 പേരെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍, ഉടന്‍ തന്നെ ജര്‍മന്‍ പൗരന്‍ രംഗത്തുവന്നു. പലായനം ചെയ്യുന്നവര്‍ക്ക് വീടൊരുക്കാന്‍ 70-കാരിയായ മാര്‍ഗോട്ട് ബാല്‍ഡൌഫുമെത്തി. യുദ്ധത്തിന്റെ മോശം വാര്‍ത്തകള്‍ക്കിടയിലും പ്രത്യാശയേകുന്നതാണ് ഇത്തരം ദൃശ്യങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.