മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കായി പ്രവര്‍ത്തന സമിതി രൂപീകരിച്ച് പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ്

മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കായി പ്രവര്‍ത്തന സമിതി രൂപീകരിച്ച് പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ്

ദോഹ: പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്കായി പ്രവര്‍ത്തന സമിതി (വര്‍ക്കിങ് കമ്മിറ്റി) രൂപീകരിച്ചു. പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ ഇന്നലെ ചേര്‍ന്ന മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടെ പ്രതിനിധി യോഗത്തില്‍ വെച്ചായിരുന്നു പ്രവര്‍ത്തന സമിതി രൂപീകരിച്ചത്.

കോര്‍ഡിനേറ്ററായി ജൂട്ടസ് പോള്‍ (ഖത്തര്‍) തിരഞ്ഞെടുക്കപ്പെട്ടു. ലിസി ഫെര്‍ണാണ്ടസ് (യുഎഇ) മീഡിയ & വനിതാ കോര്‍ഡിനേറ്റര്‍, സിവി പോള്‍ (കുവൈറ്റ്) ജോയിറ്റ് കോര്‍ഡിനേറ്റര്‍, രജിത് മാത്യു (സൗദി അറേബ്യ) സെക്രട്ടറി റോളിന്‍ തോമസ് (ബഹ്‌റൈന്‍) ജോയിന്റ് സെക്രട്ടറി, സോജിന്‍ ജോണ്‍ (യുഎഇ) ട്രെഷറര്‍, ബിനോയി പാലയ്ക്കപറമ്പില്‍ ജോയിന്റ് ട്രെഷറര്‍ (ഒമാന്‍) എന്നിവരാണ് പ്രവര്‍ത്തന സമിതിയിലെ മറ്റു ഭാരവാഹികള്‍.

ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ അധ്യക്ഷത വഹിച്ച വെര്‍ച്വല്‍ യോഗത്തില്‍, പാലാ രൂപതാ എസ്‌വൈഎം ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാ. ജോര്‍ജ് നെല്ലിക്കല്‍ (ഗുജറാത്ത്), പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് (പിഡിഎംഎ) ജനറണ്‍ കോര്‍ഡിനേറ്റര്‍ ഷാജിമോന്‍ മങ്കുഴിക്കരി എന്നിവര്‍ക്ക് പുറമെ വിവിധ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് (പിഡിഎംഎ) പ്രതിനിധികളായ മനോജ് പി മാത്യു (ഖത്തര്‍), പ്രിന്‍സ് ഇട്ടിയെക്കാട്ട് (യുഎഇ), ജോബിന്‍സ് ജോണ്‍ പാലേട്ട് (കവൈറ്റ്), അജേഷ് (സൗദി അറേബ്യ), നിധീഷ് (ബഹ്‌റൈന്‍), ജോസഫ് സ്‌കറിയ (ഒമാന്‍), അനീഷ് ആന്റണി (ഇസ്രായേല്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

ഉക്രെയ്‌നിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ജന്‍മനാട്ടില്‍ എത്തിക്കുന്നതിനായി പാലാ രൂപതാ പ്രവാസി അപ്പോസ്തലേറ്റ് (പിഡിഎംഎ) ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങളെ യോഗം പ്രശംസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26