അഫ്ഗാനിലേക്ക് പാകിസ്താന്‍ തന്നത് വളരെ മോശം ഗോതമ്പ്; ഇന്ത്യ തന്നത് ഒന്നാന്തരമെന്നും താലിബാന്‍

 അഫ്ഗാനിലേക്ക് പാകിസ്താന്‍ തന്നത് വളരെ മോശം ഗോതമ്പ്; ഇന്ത്യ തന്നത് ഒന്നാന്തരമെന്നും താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്താനിലെ ദുരിതബാധിതര്‍ക്കായി പാകിസ്താന്‍ നല്‍കിയ ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി താലിബാന്‍. പാകിസ്താന്‍ ഏറ്റവും മോശം ഗോതമ്പാണ് തന്നതെന്നും അതേസമയം, ഇന്ത്യ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഗോതമ്പാണ് തങ്ങളുടെ ജനതയ്ക്കായി കൈമാറിയതെന്നും താലിബാന്‍ നേതാക്കള്‍ വ്യക്തമാക്കി.

'ചീഞ്ഞതും ഉപയോഗശൂന്യവുമായ ഗോതമ്പാണ് അഫ്ഗാനിസ്താനിലേക്ക് പാകിസ്താന്‍ കയറ്റി അയച്ചത്. ഈ ഗോതമ്പ് ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കില്ല. അത് ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് വളരെ ദോഷകരമായിരിക്കും. പക്ഷേ ഇന്ത്യ അഫ്ഗാനിസ്താനിലേക്ക് കയറ്റി അയച്ചത് ഏറ്റവും മികച്ച ഗോതമ്പാണ്'- താലിബാന്‍ വക്താവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.പത്രസമ്മേളനത്തിന്റെ ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

താലിബാന്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ അഫ്ഗാനില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ആദ്യഗഡുവായി 2500 ടണ്‍ ഗോതമ്പ് കയറ്റി അയച്ചു. രണ്ടാം തവണയായി 2000 മെട്രിക് ടണ്‍ ഗോതമ്പ് വീണ്ടും കയറ്റി അയച്ചു. യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഇന്ത്യ അഫ്ഗാനിലേക്ക് ഭക്ഷ്യധാന്യം കയറ്റി അയക്കുന്നത്. ആകെ 50,000 മെട്രിക് ടണ്‍ ഗോതമ്പാണ് ഇന്ത്യ അഫ്ഗാനിസ്താനിലേക്ക് കൈമാറുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.