മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ക്രമക്കേടില്‍ മുന്‍ എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയാണ് അപേക്ഷ തള്ളിയത്. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ചിത്രയെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. ഇതേ കേസുമായി ബന്ധപ്പെട്ട് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യനെ ചെന്നൈയില്‍ നിന്ന് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എന്‍എസ്ഇയുടെ സെര്‍വറുകളില്‍ നിന്ന് ചില ബ്രോക്കര്‍മാര്‍ക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയിലാണ് അന്വേഷണം. എന്‍എസ്ഇയുടെ സെര്‍വര്‍ റൂമില്‍ തന്നെ കമ്പ്യൂട്ടര്‍ സ്ഥാപിച്ച് ഒരു ബ്രോക്കര്‍ക്ക് മറ്റ് ബ്രോക്കര്‍മാരേക്കാള്‍ വേഗത്തില്‍ മാര്‍ക്കറ്റ് ഫീഡ് ആക്‌സസ് ലഭിച്ചു. ഇതിലൂടെ അവര്‍ ട്രേഡിങില്‍ വലിയ സാമ്പത്തിക നേട്ടം സ്വന്തമാക്കി.
സഞ്ജയ് ഗുപ്ത എന്ന ബ്രോക്കറും അദ്ദേഹത്തിന്റെ ഒപിജി സെക്യൂരിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമാണ് ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയതെന്ന് സിബിഐ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ആനന്ദ് സുബ്രഹ്‌മണ്യന്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ചിത്ര മുന്‍കൂര്‍ ജാമ്യം തേടിയത്. 2013 മുതല്‍ 2016 വരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായിരുന്ന ചിത്ര രാമകൃഷ്ണ ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജിവെച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.