കീവ്:മാതൃരാജ്യം ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധിക്കാന്‍ വിദേശത്തു നിന്ന് ഓടിയെത്തിയ പൗരന്മാരുടെ ബാഹുല്യം ഉയര്‍ത്തിക്കാട്ടി ഉക്രെയ്ന്‍ ജനതയുടെ രാജ്യ സ്‌നേഹം ചൂണ്ടിക്കാട്ടുന്നു പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവ്.റഷ്യ ആക്രമണം ആരംഭിച്ചതിന് ശേഷം 66,224 ഉക്രെയ്ന്‍ പൗരന്മാരാണ് മടങ്ങിയെത്തിയത്. മറുനാട്ടില്‍ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കായും ചേക്കേറിയവരായിരുന്നു ഇവര്‍.
എത്ര ദൂരെയാണെങ്കിലും ഉക്രെയ്നില്‍ ജനിച്ചുവളര്‍ന്നവര്‍ ഒരിക്കലും അവരുടെ മാതൃരാജ്യത്തെ കൈവിടില്ലെന്ന് ഒലെക്സി റെസ്നിക്കോവ് പറഞ്ഞു. സ്വന്തം മാതാവിന് ഒരു ആപത്തുണ്ടായാല്‍ മക്കള്‍ അടുത്തെത്തുന്നത് പോലെ, മാതൃരാജ്യത്തിന് ഒരു ആവശ്യം വന്നാല്‍, എത്ര ദൂരെയാണെങ്കിലും അവിടുത്തെ ആളുകള്‍ ഓടിയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അന്യനാട്ടിലെ എല്ലാ പ്രതിബദ്ധതകളും മറന്ന് അവര്‍ യുദ്ധം ചെയ്യാന്‍ തിരികെ എത്തിയെന്നും ഒലെക്സി റെസ്നിക്കോവ് വ്യക്തമാക്കി.
'സ്വന്തം രാജ്യത്തിന്റെ ശക്തിയും സ്വാതന്ത്ര്യവും മറ്റാര്‍ക്ക് മുന്‍പിലും അടിയറവ് വെയ്ക്കുവാന്‍ ഉക്രെയ്ന്‍ ജനത തയ്യാറല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അന്യദേശത്ത് നിന്നും തിരികെ എത്തിയ ജനങ്ങളുടെ സംഖ്യ. ഇവിടുത്തെ ജനങ്ങള്‍ തന്നെയാണ് ഞങ്ങളുടെ ശക്തി' പ്രതിരോധമന്ത്രി അറിയിച്ചു.ഉക്രെയ്നിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്നും തങ്ങളെ തകര്‍ക്കാന്‍ റഷ്യയ്ക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഭരണകൂടത്തിലുള്ള വിശ്വാസം തങ്ങള്‍ക്ക് അറിയാമെന്നും അതിനാല്‍ അവര്‍ക്കായി പോരാടാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.